Advertisement

‘മുഖ്യമന്ത്രി സ്ഥാനത്തിന് 500 കോടി കോഴയെന്ന പരാമർശം’; നവ്ജോത് കൗർ സിദ്ദുവിനെ സസ്‌പെൻഡ് ചെയ്‌ത്‌ കോൺഗ്രസ്

December 8, 2025
Google News 1 minute Read
navajot

പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി, പിസിസി മുൻ അധ്യക്ഷൻ നവ്ജോത് സിദ്ദുവിന്റെ ഭാര്യ നവ്ജോത് കൗർ സിദ്ദുവിനെ സസ്‌പെൻഡ് ചെയ്‌ത്‌ കോൺഗ്രസ്. കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിൽ ആക്കുന്നതായിരുന്നു നവ്ജോത് കൗർ സിദ്ദുവിൻ്റെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി ആകണമെങ്കിൽ 500 കോടി രൂപയുടെ സ്യൂട്ട് കേസ്‌ നൽകണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു എന്നായിരുന്നു ആരോപണം. തങ്ങളുടെ കയ്യിൽ പണം ഇല്ല, അവസരം നൽകിയാൽ പ്രവർത്തിച്ചു കാണിക്കും, പഞ്ചാബിനെ സുവർണ്ണ പഞ്ചാബ് ആക്കും. നവ്ജോത് കൗർ സിദ്ദു പറഞ്ഞു.

പിന്നാലെ നവജ്യോത് കൗർ സിദ്ദുവിനെ പാർട്ടിയിൽനിന്ന് പുറത്താക്കി പഞ്ചാബ് പിസിസി ഔദ്യോഗികക്കുറിപ്പ് ഇറക്കി. നവജ്യോത് കൗർ സിദ്ദുവിനെതിരെ നടപടിയെടുക്കണമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ആരോപണം ഗൗരവമുള്ളതാണെന്നും കോൺഗ്രസ് വിശദീകരണം നൽകണമെന്നും ആം ആദ്മി പാർട്ടിയും ബിജെപിയും ആവശ്യപ്പെട്ടു. പഞ്ചാബ് കോൺഗ്രസിൽ ഉൾപ്പോര് രൂക്ഷമെന്നും ഇപ്പോൾ തന്നെ അഞ്ചു മുഖ്യമന്ത്രി സ്ഥാനാർഥികൾ ഉണ്ടെന്നും
നവ്ജോത് കൗർ സിദ്ദു ആരോപിച്ചിരുന്നു.

Story Highlights : Congress suspends Navjot Kaur Sidhu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here