Advertisement

കോഴിക്കോട് കോര്‍പ്പറേഷന്റെ തിളക്കം പ്രോഗ്രസ് റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് ചട്ടലംഘനം; ജില്ലാ കലക്ടര്‍

December 8, 2025
Google News 2 minutes Read
crimethilakka

തിളക്കം എന്ന പേരില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്. വിതരണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതാണ്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെ ലഭിച്ചില്ലെന്നും കലക്ടര്‍ പറഞ്ഞു. എന്നാല്‍, ചട്ടലംഘനം നടന്നിട്ടില്ലെന്നും കലക്ടറുടെ നടപടി വസ്തുത പരിശോധിക്കാതെയാണെന്നുമാണ് എല്‍ഡിഎഫിന്റെ വിശദീകരണം

തിളക്കം എന്ന പേരില്‍ കോര്‍പ്പറേഷന്‍ ഇറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടിനെതിരെ യുഡിഎഫ് ആണ് ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന് പരാതി നല്‍കിയത്. ഈ റിപ്പോര്‍ട്ട് ചട്ടവിരുദ്ധമെന്നും ഭരണസമിതി ഫണ്ട് ഉപയോഗിച്ചാണ് ഇത് ഇറക്കിയത് എന്നുമാണ് യു.ഡി എഫിന്റെ പരാതി. പരാതി ലഭിച്ചതിന് പിന്നാലെ ഇതിന്റെ വിതരണം നിര്‍ത്തിവെക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ചട്ടലംഘനം നടന്നതായാണ് പ്രാഥമികമായി മനസിലായതെന്ന് കലക്ടര്‍. കോര്‍പറേഷന്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഒക്ടോബറില്‍ നടന്ന വികസന ചര്‍ച്ചയുടെ ഭാഗമായുള്ള രേഖയാണ് ഇതെന്നും നേരത്തെ പ്രസിദ്ധീകരിച്ചതാണെന്നുമാണ് എല്‍ഡിഎഫിന്റെ വിശദീകരണം.എല്ലാ കൗണ്‍സിലര്‍ മാരുടെയും ഫോട്ടോ ഉള്ള നഗര വികസന രേഖ ആണിതെന്നും പറയുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു.

Story Highlights : Kozhikode Corporation Tilakam progress report violating election code of conduct

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here