Advertisement

‘വന്ദേമാതരം ദേശീയ ഗാനം ആക്കണമെന്ന് ഗാന്ധിജി പറഞ്ഞിരുന്നു, നെഹ്റു മുഹമ്മദ് ജിന്നയെ പിന്തുണച്ച് വന്ദേ മാതരത്തെ തകർത്തു’; നരേന്ദ്ര മോദി

December 8, 2025
Google News 1 minute Read

വന്ദേമാതരതോട് അനീതി ചെയ്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഹമ്മദലി ജിന്നക്ക് വന്ദേമാതരത്തോട് താൽപ്പര്യം ഉണ്ടായിരുന്നില്ല. ജവഹർലാൽ നെഹ്റു മുഹമ്മദ് ജിന്നയെ പിന്തുണച്ചു. മുസ്ലിം ലീഗിന്റെ താൽപര്യത്തിന് കോൺഗ്രസ് കീഴടങ്ങി. വന്ദേമാതരത്തെ കശാപ്പ് ചെയ്തു. വന്ദേ മാതരത്തെ തകർത്തത് നെഹ്റു എന്നും മോദി വ്യക്തമാക്കി. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരസ് പോരാട്ടത്തിന് ഊർജ്ജം നൽകിയ വിജയാ ഘോഷത്തെ സ്മരിക്കുന്നത് സൗഭാഗ്യം.

വന്ദേമാതരത്തിന്റെ 150 വാർഷികത്തിനു സാക്ഷ്യം വഹിക്കുന്നതിൽ അഭിമാനം.
വന്ദേ മാതര ത്തിന്റെ നൂറാം വാർഷികത്തിൽ രാജ്യം ജനാധിപത്യത്തിന്റെ കറുത്ത ദിനങ്ങൾക്ക്‌ സാക്ഷ്യം വഹിച്ചു. വന്ദേ മാതരത്തിന്റ യശസ്സ് വീണ്ടെടുക്കണം.ഭാവി തലമുറയ്ക്ക് ഈ ചർച്ചയിൽ നിന്നും ഒട്ടേറെ പഠിക്കാനുണ്ട്.

ബ്രിട്ടീഷ് രാജ്ഞിയെ പ്രകീർത്തിച്ചുള്ള ഗീതം ഇന്ത്യയിൽ പ്രചരിപ്പിക്കാൻ ശ്രമിച്ച ബ്രിട്ടീഷുകാർക്കുള്ള ബങ്കിം ചന്ദ്ര ചാറ്റർജിയുടെ മറുപടിയാണ് വന്ദേ മാതരം. വന്ദേമാതരം കേവലം ഒരു രാഷ്ട്രീയ ഗീതം അല്ല. ഭാരതത്തെ സ്വതന്ത്രമാക്കാനുള്ള ഗീതം. ബ്രിട്ടീഷുകാർ വിഭജിച്ചു ഭരിക്കാൻ ആരംഭിച്ചത് ബംഗാളിൽ നിന്നും. ഇന്ത്യക്കാരെ മുഴുവൻ ഒരുമിപ്പിക്കാൻ വന്ദേ മാതരത്തിന് കഴിഞ്ഞുവെന്നും മോദി വ്യക്തമാക്കി.

1907ൽ ചിദംബരം പിള്ള , ഇന്ത്യൻ കപ്പൽ കമ്പനി ആരംഭിച്ചപ്പോൾ, അതിലും വന്ദേ മാതരം എന്ന് എഴുതിയിരുന്നു.രാഷ്ട്രകവി സുബ്രഹ്മണ്യ ഭാരതി വന്ദേ മാതരത്തെ തമിഴിലേക്ക് തർജ്ജമ ചെയ്തു. ഭാരതത്തെ മാതാവിന്റെ രൂപത്തിൽ കാണുന്ന വന്ദേമാതരം ദേശീയ ഗാനം ആക്കണമെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. മുഹമ്മദലി ജിന്നക്ക് വന്ദേമാതരത്തോട് താൽപ്പര്യം ഉണ്ടായിരുന്നില്ല. ജവഹർലാൽ നെഹ്റു ജിന്നയെ പിന്തുണച്ചു, വന്ദേ മാതരത്തെ തകർത്തുവെന്നും മോദി ആരോപിച്ചു.

Story Highlights : Narendra Modi says Nehru destroyed Vande Mataram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here