Advertisement

തെരുവുനായയെ തല്ലിക്കൊന്നു; കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്

December 8, 2025
Google News 2 minutes Read

കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്നതിൽ, യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്. കൊല്ലം വെസ്റ്റ് കല്ലട യുഡിഎഫ് സ്ഥാനാർത്ഥി സുരേഷ് ചന്ദ്രനാനെതിരെയാണ് തെരുവ് നായയെ തല്ലിക്കൊന്നതിന് കേസെടുത്തത്.

പേപ്പട്ടി ഉണ്ടെന്ന് പറഞ്ഞ് നാട്ടുകാർ വിളിച്ചതിനെ തുടർന്നാണ് സുരേഷ് ചന്ദ്രനും കൂടെ ഉള്ളവരുമെത്തി തെരുവ് നായയെ തല്ലി കൊന്നത്. ശാസ്താംകോട്ട പൊലീസാണ് സുരേഷ് ചന്ദ്രനെതിരെ കേസെടുത്തത്. തെരുവ് നായയെ തല്ലിക്കൊല്ലുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

Story Highlights : Stray dog beaten to death; Case against UDF candidate in Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here