സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് നാളെ എത്തും; ഹ്യുണ്ടായി ക്രെറ്റയ്ക്ക് ചെക്ക് വെക്കാൻ കിയ
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ ജനപ്രിയ എസ് യുവിയായ സെൽറ്റോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ നാളെ എത്തും. അടിമുടി മാറ്റങ്ങളുമായണ് സെൽറ്റോസിന്റെ വരവ്. കഴിഞ്ഞദിവസം വാഹനത്തിന്റെ ടീസർ കിയ പുറത്തുവിട്ടിരുന്നു. എസ്‌യുവി നിരയിൽ സുപ്രധാന ചുവടുവയ്പ്പായി, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ പതിപ്പാണ് കിയ നാളെ എത്തിക്കുന്നത്.
വിപണിയിലെത്തിയ മുതൽ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ സെൽറ്റോസ് ശക്തമായ സ്ഥാനം നിലനിർത്തുന്നുണ്ട്. 2019ൽ ഇന്ത്യയിൽ എത്തിയ സെൽറ്റോസ് ആദ്യമായാണ് തലമാറ്റത്തിന് ഒരുങ്ങുന്നത്. ഇന്ത്യയിൽ എത്തുന്നത് രണ്ടാം തലമുറ സെൽറ്റോസ് ആയിരിക്കും. അടുത്ത വർഷം സെപ്റ്റംബർ വരെ ഇന്ത്യക്കാർ പുതിയ സെൽറ്റോസിനായി കാത്തിരിക്കേണ്ടി വരും.
രണ്ടാം തലമുറ കിയ സെൽറ്റോസിന്റെ ഇന്റീരിയർ മറ്റ് പുതിയ കിയ മോഡലുകളുമായി സമാനമാണ്. ഡാഷ്‌ബോർഡിലും ഡോർ പാഡുകളിലും ആംബിയന്റ് ലൈറ്റിംഗ്, ലെയേർഡ് ഡാഷ് ഡിസൈനിനുള്ളിൽ സ്ലിം എസി വെന്റുകൾ, ഓഫ്‌സെറ്റ് കിയ ലോഗോയും ഒന്നിലധികം ഹാർഡ് ബട്ടണുകളും ഉൾക്കൊള്ളുന്നതാണ് പുതുതായി രൂപകൽപ്പന. ട്വിൻ-പീസ് എൽഇഡി ഡിആർഎൽ, പുതിയ ഫോഗ്-ലാംപ് സറൗണ്ടുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, പുനർരൂപകൽപ്പന ചെയ്ത ബമ്പറുകൾ, വലിയ എൽഇഡി ടെയിൽ-ലൈറ്റുകൾ, ടെയിൽഗേറ്റിൽ ഫുൾ-വിഡ്ത്ത് എൽഇഡി ലൈറ്റ് ബാർ എന്നിവയും വാഹനത്തിലെ മാറ്റങ്ങളിൽ ഉൾപ്പെടുന്നുണ്ട്.
പുതിയ സെൽറ്റോസിൽ പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ്, വെന്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ക്രെറ്റ ഇലക്ട്രിക്കിൽ നിന്ന് കടമെടുത്ത ഇലക്ട്രിക് ബോസ് മോഡ് എന്നിവ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പ്രീമിയം ഓഡിയോ സിസ്റ്റം ക്യാബിൻ സുഖസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നു. സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഓട്ടോ-ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ടയർ-പ്രഷർ മോണിറ്ററിംഗ്, അഡ്വാൻസ്ഡ് ലെവൽ 2 ADAS സവിശേഷതകൾ എന്നിവ ഉൾപ്പെടാം.
പുതിയ കിയ സെൽറ്റോസിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ എഞ്ചിൻ നിരയായിരിക്കും. ഇത്തവണ കമ്പനി പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മാത്രം ഒതുങ്ങില്ല, മറിച്ച് ഒരു ഹൈബ്രിഡ് പവർട്രെയിനും ചേർക്കും. നിലവിലുള്ള 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾക്കൊപ്പം പുതിയ ഹൈബ്രിഡ് + TGDi പെട്രോൾ എഞ്ചിൻ ഓപ്ഷനും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights : 2026 Kia Seltos launch tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




