ബാലുശ്ശേരിയിൽ സ്വതന്ത്ര സ്ഥാനാർഥിയ്ക്ക് മർദനമേറ്റു
കോഴിക്കോട് ബാലുശ്ശേരിയിൽ സ്ഥാനാർഥിയ്ക്ക് മർദനമേറ്റു. നടുവണ്ണൂർ പഞ്ചായത്തിലെ 9 -ാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി എം കെ സിറാജിനാണ് മർദനമേറ്റത്. രണ്ടുപേർ ചേർന്നാണ് മർദിച്ചതെന്ന് സിറാജ് പറഞ്ഞു. ലീഗിന്റെ സജീവ പ്രവർത്തകനായിരുന്ന ഇയാളെ യുഡിഎഫ് സ്ഥാനാർഥിയായി പരിഗണിച്ചിരുന്നില്ല ഇതിൽ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചത്. ഇന്ന് വൈകീട്ട് സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങവേയായിരുന്നു സിറാജിന് മർദനമേറ്റത്. പരുക്കേറ്റ സിറാജ് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആരാണ് മർദിച്ചതെന്നടക്കമുള്ള കാര്യങ്ങൾ ബാലുശ്ശേരി പൊലീസ് അന്വേഷിക്കും.
Story Highlights : Candidate beaten up in Balussery, kozhikode
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




