നെഹ്റു ആദ്യം വന്ദേമാതരത്തെ രണ്ടാക്കി, അതിന് ശേഷം ഇന്ത്യയെ വിഭജിച്ചു; വന്ദേമാതരം ഒരു മന്ത്രമാണ്: അമിത് ഷാ
വന്ദേമാതരം തലമുറകൾക്ക് പ്രചോദനം നൽകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വന്ദേമാതരത്തെ തിരഞ്ഞെടുപ്പുമായി കൂട്ടിക്കലർത്തുന്നത് നിർഭാഗ്യകരം.വന്ദേമാതരത്തിന്റെ രചയിതാവിന്റെ ജനനം ബംഗാളിലാണ് എന്നത് വസ്തുതയാണ്.
എന്നാൽ ബംഗാളിൽ മാത്രം ഒതുങ്ങി നിൽക്കുന്നത് അല്ല വന്ദേമാതരം. സ്വാതന്ത്ര്യ സമരത്തിൽ ജീവൻ ത്യാഗം ചെയ്തവർ ഉച്ചരിച്ച മന്ത്രം വന്ദേമാതരം ആയിരുന്നു. ഭാരതത്തിന്റെ പുനർജ്ജന്മത്തിന്റെ മന്ത്രം ആണ് വന്ദേമാതരമെന്നും അമിത് ഷാ വ്യക്തമാക്കി.
വന്ദേമാതരത്തിന്റെ വാക്യങ്ങൾ ജവഹർലാൽ നെഹ്റു വിഭജിച്ചു. രണ്ട് ഭാഗങ്ങൾ ആക്കി. നെഹ്റുവിന്റേത് പ്രീണന രാഷ്ട്രീയം.ആദ്യം വന്ദേമാതരത്തെ നെഹ്റു രണ്ടാക്കി. അതിന് ശേഷം ഇന്ത്യയെ വിഭജിച്ചു എന്ന് അമിത് ഷാ ആരോപിച്ചു.
നെഹ്റുവും കോൺഗ്രസും വന്ദേമാതരത്തിന് എതിരാണ്. വന്ദേമാതരം ആലപിച്ചവരെ ഇന്ദിരാഗാന്ധി ജയിലിലടച്ചു. കോൺഗ്രസ് മൊത്തം രാജ്യത്തിന്റെ വാ അടപ്പിച്ചു. പ്രീണനത്തിനായി ആണ് നെഹ്‌റു വന്ദേമാതരത്തെ രണ്ടായി മുറിച്ചത്. ഈ കാലത്ത് വന്ദേമാതരത്തെ പറ്റി ചർച്ചയുടെ ആവശ്യമില്ലെന്ന് കോൺഗ്രസിന്റെ വനിതാ എംപി പറഞ്ഞു എന്നും അമിത് ഷാ കുറ്റപ്പെടുത്തി.
ഇന്നും അതിർത്തിയിൽ ഒരു സൈനികൻ പരമോന്നത ത്യാഗം ചെയ്യുമ്പോൾ, അവന്റെ ചുണ്ടിലുള്ള വാക്കുകൾ വന്ദേമാതരം എന്നാണ്. ഇത് സ്വാതന്ത്ര്യസമയത്തെ ഒരു മുദ്രാവാക്യമായി മാറുകയും പ്രചോദനത്തിന്റെ ഉറവിടമായി നിലനിൽക്കുകയും ചെയ്യുന്നു.
ഈ ചർച്ചയിലൂടെ ഭാവി തലമുറ ഉൾപ്പെടെയുള്ള കുട്ടികൾക്കും യുവാക്കൾക്കും വന്ദേമാതരത്തിന്റെ നിലനിൽക്കുന്ന പ്രാധാന്യം നന്നായി മനസ്സിലാക്കാൻ കഴിയുമെന്നും അമിത് ഷാ പറഞ്ഞു. വന്ദേമാതരത്തിന്റെ പ്രാധാന്യം കാണുന്നതിൽ പരാജയപ്പെടുന്നവർ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : nehru divided vande mataram and the country amit shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




