പാലക്കാട് കലാശക്കൊട്ടിനിടെ യുഡിഎഫ് പ്രവർത്തകൻ ബസിന് മുകളിൽ നിന്ന് ബാക്ക് ഫ്ലിപ്പ് ചെയ്തു; പരുക്ക്
പാലക്കാട് കലാശക്കൊട്ടിനിടെ യുഡിഎഫ് പ്രവർത്തകന്റെ അമിതാവേശം. സ്വകാര്യബസിന്റെ മുകളിൽ നിന്നും ബാക്ക് ഫ്ലിപ്പ് ചെയ്‌ത യുഡിഎഫ് പ്രവർത്തകന് പരുക്ക്. തരൂർ തോണിപ്പാടം കുണ്ടുകാട് ജംഗ്ഷനിൽ നടന്ന കലാശക്കൊട്ടിനിടെയാണ് സംഭവം. പരുക്കേറ്റ പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, കോഴിക്കോട് കൊട്ടിക്കലാശത്തിനിടെ പ്രചാരണ വാഹനത്തിൽ നിന്നും തെന്നി വീണ് കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്തിന് പരുക്ക് പറ്റി. പ്രസംഗം കഴിഞ്ഞു ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ജനറേറ്ററിന് മുകളിലേക്കാണ് ജയന്ത് വീണത്. വാരിയെല്ലിന് പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ് ജയന്ത്.
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം സമാപിക്കുമ്പോൾ പ്രതീക്ഷയോടെയാണ് മുന്നണികളും സ്ഥാനാർഥികളും. നിശബ്ദ പ്രചാരണമായ നാളെ വോട്ട് ഉറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് സ്ഥാനാർഥികളും മുന്നണികളും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12391 വാർഡുകളിലേക്കാണ് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.
Story Highlights : UDF worker backflips off bus during Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




