മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി; പരാതി നെടുന്തന ഉന്നതിയില്‍ CPIM പ്രവര്‍ത്തകര്‍ക്ക് എതിരെ
വയനാട് തിരുനെല്ലി ഉന്നതിയില്‍ മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി. നെടുന്തന ഉന്നതിയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് എതിരെ ആണ് പരാതി. പ്രദേശത്തുണ്ടായ നേരിയ സംഘര്‍ഷത്തിന് പിന്നാലെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെ ഉള്ളവര്‍ അര്‍ധരാത്രി ഉന്നതിയില്‍ എത്തി എന്നാണ് ആക്ഷേപം. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ പിന്നീട് പൊലീസ് വിട്ടയച്ചതായും ആക്ഷേപമുണ്ട്. തിരുനെല്ലി പഞ്ചായത്ത് 6-ാം വാര്‍ഡില്‍ ആണ് സംഭവം.
ഇന്നലെ രാത്രി 11 മണിയോടെയാണ് ഈ സംഭവം. സിപിഐഎം പ്രവര്‍ത്തകര്‍ എത്തുകയും മദ്യം നല്‍കാന്‍ നീക്കം നടത്തുകയും ചെയ്തു എന്നാണ് പരാതി.
അതേസമയം, ആരോപണം എല്‍ഡിഎഫ് നിഷേധിച്ചു. നെടുന്തറ ഉന്നതിയിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പുറത്തുനിന്ന് എത്തിയവരോട് ഉന്നതിയില്‍ നിന്ന് പോകണമെന്ന് ഊരു മൂപ്പന്‍ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
എല്‍ഡിഎഫ് സ്വാധീന മേഖലയില്‍ യുഡിഎഫ് ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് എല്‍ഡിഎഫ് ആരോപിച്ചു.
Story Highlights : Complaint alleges attempt to influence voters by offering alcohol in Thirunelli, Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




