കാത്തിരുന്ന് മടുത്തോ?, ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിവെച്ചു
എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കേരളം ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് നാളത്തേക്ക് മാറ്റിവച്ചു. ഇന്ന് കേരളത്തിലെ 7 ജില്ലകളിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നറുക്കെടുപ്പ് മാറ്റിയത്. ഇന്നത്തെ കാരുണ്യ പ്ലസ് KN-601 ലോട്ടറി ഫലം നാളെ ഉച്ചക്ക് 2 മണിക്ക് അറിയാം.
50 രൂപ ടിക്കറ്റ് വിലയുള്ള കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയും, രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 5,000 രൂപയാണ് സമാശ്വാസ സമ്മാനം.
നാളെ വെള്ളിയാഴ്ചയായതിനാൽ സുവർണ കേരളം ലോട്ടറിയുടെ നറുക്കെടുപ്പും നടക്കും. അത് സാധാരണ സമയം പോലെ 3 മണിക്ക് തന്നെ നടക്കും. സുവർണ കേരളം ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 30 ലക്ഷവും, മൂന്നാം സമ്മാനം 5 ലക്ഷവുമാണ്.
Story Highlights : Karunya Plus KN-601 lottery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




