Advertisement

കോട്ടയത്ത് സ്കൂളിൽ കയറി അധ്യാപികയെ ആക്രമിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

December 11, 2025
Google News 2 minutes Read
ARREST

കോട്ടയം പൂവത്തുംമൂട്ടിൽ സ്കൂളിൽ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുഞ്ഞുമോൻ എന്നയാളെയാണ് പാമ്പാടിയിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് പേരൂർ ഗവ. എൽ പി സ്കൂളിൽ സംഭവം നടന്നത്. ഡോണിയ എന്ന അധ്യാപികയെ ഭർത്താവ് കൊച്ചുമോൻ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ക്ലാസിൽ നിന്നും അധ്യാപികയെ വിളിച്ചിറക്കി ഓഫീസിൻ്റെ അടുത്തേക്ക് കൊണ്ടുപോയാണ് കുത്തിയത്. കഴുത്തിൽ കുത്തേറ്റ അധ്യാപിക ക്ലാസിലേക്ക് നിലവിളിച്ചു കൊണ്ട് ഓടി കയറി. തുടർന്ന് പ്രധാന അധ്യാപികയും മറ്റു സ്റ്റാഫും ചേർന്ന് ഇയാളെ പിടിച്ച് മാറ്റുകയായിരുന്നു.

സംഭവശേഷം സ്ഥലത്ത് നിന്ന് ഉടൻ തന്നെ കുഞ്ഞുമോൻ ഒളിവിൽപോയിരുന്നു. കുടുംബ പ്രശ്നമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പരപുരുഷ ബന്ധം ആരോപിച്ച് ഇയാൾ നിരന്തരമായി ഡോണിയയെ മർദിച്ചിരുന്നു. തുടർന്ന് അടുത്തിടെ മറ്റൊരു ഹോസ്റ്റലിലേക്ക് മാറി താമസിക്കുകയായിരുന്നു.

Story Highlights : Kottayam: Man arrested for entering school and attacking teacher

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here