മലപ്പുറത്ത് പോളിംഗ് ബൂത്തിൽ കുഴഞ്ഞു വീണയാൾ മരിച്ചു
പോളിംഗ് ബൂത്തിൽ കുഴഞ്ഞു വീണയാൾ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ചെറുകാവ് സ്വദേശി അഹമ്മദ് കോയ ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ചെറുകാവ് പഞ്ചായത്തിലെ എട്ടാം വാർഡ് പറവൂരിലെ മുഹമ്മദിയ മദ്രസയിൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ ആണ് അഹമ്മദ് കോയ വോട്ടിങ് മെഷിന് മുന്നിൽ കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
രണ്ടാംഘട്ട വോട്ടെടുപ്പിൽ 75.75 ശതമാനം പോളിംഗ്
സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂർത്തിയായി. രണ്ടാംഘട്ട വോട്ടെടുപ്പിൽ 75.75 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രണ്ട് ഘട്ടങ്ങളിലുമായി 73.51 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. ഏഴ് വടക്കൻ ജില്ലകളാണ് ഇന്ന് പോളിങ് ബൂത്തിലെത്തിയത്. മികച്ച വിജയം നേടാനാകുമെന്നാണ് മുന്നണികളുടെ ആത്മവിശ്വാസം. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.
Story Highlights : Man dies after collapsing at polling booth in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




