Advertisement

പാലക്കാട് വീണ്ടും സജീവമാകാൻ രാഹുല്‍ മാങ്കൂട്ടത്തില്‍; എംഎൽഎ ഓഫീസിലെത്തി

December 11, 2025
Google News 1 minute Read

ബലാത്സം​ഗക്കേസുകളിൽ ഒളിവിൽപോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തി. പാലക്കാട് കുന്നത്തൂർമൂട് ബൂത്തിലെത്തി വോട്ട് ചെയ്തതിന് ശേഷമാണ് എംഎൽഎ ഓഫീസിലെത്തിയത്.
15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ സ്വന്തം മണ്ഡലത്തിലെത്തുന്നത്.

പറയാനുള്ളത് കോടതിയിൽ പറയുമെന്നും കോടതി തീരുമാനിക്കട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. സത്യം ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ സജീവമായി ഉണ്ടാകുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. അതേസമയം പ്രദേശത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂക്കുവിളിയും പ്രതിഷേധവുമുണ്ടായി. മാങ്കൂട്ടത്തിലിന്റെ കാർ തടഞ്ഞ് സിപിഐ എം പ്രവർത്തകർ പ്രതിഷേധിച്ചു.

നവംബർ 27ന് യുവതി തെളിവുകൾ സഹിതം മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയാണ് രാഹുൽ ഒളിവിൽപ്പോയത്. പിന്നാലെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ശരീരമാകെ മുറിവേൽപ്പിച്ചെന്നും ബംഗളൂരുവില്‍ താമസിക്കുന്ന മലയാളിയായ ഇരുപത്തിമൂന്നുകാരിയും രാഹുലിനെതിരെ പരാതി നൽകുകയായിരുന്നു.

Story Highlights : Rahul Mamkootathil at the MLA office Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here