ശബരിമലയിൽ തിരക്ക് കുറയുന്നു; മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു
ശബരിമലയിൽ തിരക്ക് കുറയുന്നു. ഇന്ന് വൈകിട്ട് 5 മണി വരെ ദർശനം നടത്തിയിരിക്കുന്നത് 64,287 പേരാണ്. പോയ ഒരു മണിക്കൂറിൽ 3,830 പേരും ദർശനം നടത്തി. സ്‌പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തിയവരുടെ എണ്ണം 7,000 കടന്നു.
മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് വൈകിട്ട് അഞ്ചുമണിമുതൽ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗാണ് ആരംഭിച്ചിട്ടുള്ളത്. 26-ന് മുപ്പതിനായിരം പേർക്കും 27-ന് 35,000 പേർക്കുമാണ് ദർശനത്തിനുള്ള അവസരം.
സ്‌പോട്ട് ബുക്കിംഗ് വഴി അയ്യായിരം ഭക്തരെ വീതം അനുവദിക്കും. sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ദർശനത്തിനുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.
Story Highlights : The crowd at Sabarimala is decreasing.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




