Advertisement

കോട്ടയത്ത് മദ്യലഹരിയിൽ വാക്കുതർക്കം; കുത്തേറ്റ് യുവാവ് മരിച്ചു, സുഹൃത്ത് പിടിയിൽ

December 11, 2025
Google News 1 minute Read
kottayam

കോട്ടയം പാലാ തെക്കേക്കരയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി. ആലപ്പുഴ കളർകോട് സ്വദേശി വിപിൻ (29) ആണ് മരിച്ചത്. വീട് നിർമ്മാണത്തിനെത്തിയ സുഹൃത്തുക്കൾ തമ്മിൽ മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കം
കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.കുത്തേറ്റ് ഗുരുതര പരുക്കുകളോടെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചയുടൻ തന്നെ വിപിന് ജീവൻനഷ്ടമായി. ഇന്ന് രാത്രി 9.30 ഓടെയാണ് സംഭവം.

Story Highlights : Youth stabbed to death in Kottayam, friend arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here