‘കേരളം മുഴുവൻ താമരക്കാലത്തിന് വഴിതുറന്ന വിജയം, നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കും’: കെ. സുരേന്ദ്രൻ
കോഴിക്കോടും തിരുവനന്തപുരവും തുടങ്ങി എല്ലായിടത്തും ജനങ്ങൾ വലിയ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കെ.സുരേന്ദ്രൻ. NDA യ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. LDF സർക്കാരിനെതിരായ ജനവികാരമാണ് പ്രതിഫലിച്ചത്. UDF ന് ഇതിൻ്റെ ഗുണം ലഭിച്ചില്ല. BJP മുന്നോട്ടുവച്ച ആശയം ജനം ഏറ്റെടുത്തു.
ശബരിമല സ്വർണകൊള്ളയിൽ ശരിയായ നിലപാട് സ്വീകരിച്ചത് എൻഡിഎയാണ്, അതിന്റെ നേട്ടം പാർട്ടിക്കുണ്ടായി. മുൻ തിരഞ്ഞെടുപ്പുകളിൽ തോറ്റിടത്തെല്ലാം വലിയ വോട്ടുകൾ പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്. LDF ഉം UDF ഉം മാത്രമല്ല ഒരു മൂന്നാം ബദലിനും സാന്നിധ്യമുണ്ട് എന്ന് തെളിഞ്ഞു. ഞങ്ങളെ അവഗണിച്ച് ആർക്കും മുന്നോട്ട് പോകാൻ കഴിയില്ല എന്ന സന്ദേശമാണ് നൽകുന്നത്
തൃശൂർ ഉൾപ്പടെ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്ത ഇടങ്ങൾ പരിശോധിക്കും. പല ഡിവിഷനുകളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ ധാരണയുണ്ടായിട്ടുണ്ട്. എവിടെയൊക്കെ എൻഡിഎയ്ക്ക് വലിയ സ്വാധീനമുണ്ടോ, അവിടെയെല്ലാം ജനങ്ങൾ വാരിക്കോരി സഹായിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലും എൻഡിഎ ഈ മുന്നേറ്റം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രവിജയമാണ് തിരുവനന്തപുരം നഗരസഭയിലുണ്ടായിരിക്കുന്നത്. കേരളം മുഴുവൻ താമരക്കാലത്തിന് വഴിതുറന്ന വിജയം.സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെയും ജില്ലാ അദ്ധ്യക്ഷൻ ശ്രീ കരമന ജയന്റേയും നേതൃത്വത്തിൻ കീഴിലുള്ള വികസിത കേരളം ടീമിന് ഹൃദ്യമായ അഭിനന്ദനങ്ങളെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights : k surendran about bjp win in tvm corporation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




