Advertisement

മെസി, മെസി…; ഫുട്ബോൾ ഇതിഹാസം ഇന്ന് മുംബൈയിൽ, ടിക്കറ്റ് 10,000 രൂപ മുതൽ

December 14, 2025
Google News 1 minute Read

ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസ്സി ഇന്ന് മുംബൈയിൽ. ഇന്ത്യാ സന്ദർശനത്തിന്റെ രണ്ടാം ദിനത്തിൽ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ആദ്യ പൊതു പരിപാടി. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിൽ നടക്കുന്ന പാഡൽ ടൂർണമെന്റിൽ മെസി പങ്കെടുക്കും. അഞ്ചുമണിയോടെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ സെലിബ്രിറ്റി സെവൻസ് ഫുട്ബോൾ മത്സരത്തിലും പങ്കെടുക്കുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഫാഷൻ ഷോയും പിന്നാലെ നടക്കും.

ഉച്ചയ്ക്ക് രണ്ടുമണിയോടെ തന്നെ ആരാധകരെ വാങ്കഡെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും. പതിനായിരം രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. കൊൽക്കത്തയിൽ നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷാ വിന്യാസം മുംബൈയിൽ ഉണ്ടാകും.

ഇ​ന്ത്യ​യി​ലെ ആ​രാ​ധ​ക​രു​ടെ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് അ​ർ​ജ​ന്റീ​ന ഫു​ട്ബാ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സ്സി ഇ​ന്ത്യ​യി​ലെത്തിയത്. ശ​നി​യാ​ഴ്ച കൊ​ൽ​ക്ക​ത്ത​യി​ൽ ആ​രം​ഭി​ച്ച പ​ര്യ​ട​ന പ​രി​പാ​ടി​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ൽ സ​മാ​പ​ന​മാ​വും. മെ​സ്സി​യു​ടെ സു​ഹൃ​ത്ത് കൂ​ടി​യാ​യ സ്പോ​ർ​ട്സ് പ്ര​മോ​ട്ട​ർ ശ​താ​ദ്രു ദ​ത്ത​യാ​ണ് ‘ഗോ​ട്ട്‘ ടൂ​റി​ന്റെ സം​ഘാ​ട​ക​ൻ.

Story Highlights : Lionel Messi in Mumbai today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here