Advertisement

‘ഞാനത് ആ സമയത്തെ വികാരത്തില്‍ പറഞ്ഞുപോയതാണ്, എം എ ബേബി പറഞ്ഞതാണ് ശരി’; പെന്‍ഷന്‍ പരാമര്‍ശം തിരുത്തി എം എം മണി

December 14, 2025
Google News 2 minutes Read
mm mani corrects his controversial statement

ക്ഷേമപെന്‍ഷന്‍ വാങ്ങി നന്നായി ശാപ്പാട് കഴിച്ചവര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്തില്ലെന്ന വിവാദ പരാമര്‍ശം തിരുത്തി സിപിഐഎം നേതാവ് എം എം മണി. ഇന്നലെ താന്‍ ആ സമയത്തെ വികാരത്തില്‍ പറഞ്ഞുപോയതാണെന്ന് കരുതിയാല്‍ മതിയെന്നും അത് വേണ്ടായിരുന്നുവെന്നും എം എം മണി മാധ്യമങ്ങളോട് പറഞ്ഞു. ഇത് അനുചിതമായ പരാമര്‍ശമായിപ്പോയെന്ന സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ നിലപാട് തന്നെയാണ് ശരി. താനും ആ നിലപാടിനൊപ്പം തന്നെയാണെന്നും അതാണ് തന്റെ പാര്‍ട്ടിയുടെ നിലപാടെന്നും എം എം മണി മാധ്യമങ്ങളോട് പറഞ്ഞു. (mm mani corrects his controversial statement)

മുന്‍പുവന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളൊന്നും നടപ്പിലാക്കാന്‍ കൂട്ടാക്കാത്ത തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപെന്‍ഷന്‍ വിതരണവുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് എം എം മണി പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് ഫലത്തോട് യോജിപ്പില്ല. വിമര്‍ശനങ്ങളെ താന്‍ അംഗീകരിക്കുന്നുണ്ടെന്നും എം എം മണി പറഞ്ഞു.

Read Also: റീ കൗണ്ടിംഗിലും ബേക്കല്‍ ഡിവിഷന്‍ ഇടതിനൊപ്പം; കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് തന്നെ ഭരിക്കും

ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന പ്രതിപക്ഷത്തിന്റെ പ്രതികരണത്തോട് യോജിപ്പുണ്ടോ എന്ന് എം എം മണി മാധ്യമങ്ങളോട് ചോദിച്ചു. അവര്‍ കൊടുക്കാത്തത് ഇടതുപക്ഷ സര്‍ക്കാര്‍ കൊടുക്കുമ്പോള്‍ ഉത്തരമില്ലാത്തതിനാലാണ് പ്രതിപക്ഷം ഇത്തരം വിവരക്കേടുകള്‍ പറയുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി കേരളത്തിലെ ആളുകളെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതില്‍ ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വഹിച്ച പങ്ക് വളരെ വലുതാണെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.

Story Highlights : mm mani corrects his controversial statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here