Advertisement

ട്രംപിന്റെ വെടിനിർത്തൽ പ്രസ്താവന തള്ളി തായ്‌ലൻഡ്; കംബോഡിയക്കെതിരെ സൈനിക നടപടി തുടരുമെന്ന് പ്രധാനമന്ത്രി

December 14, 2025
Google News 2 minutes Read

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രസ്താവന തള്ളി തായ്‌ലൻഡ്. തായ്‌ലൻഡിന്റെ പരമാധികാരത്തിന് കംബോഡിയ ഭീഷണിയാകുന്നത് അവസാനിക്കുന്നതു വരെ സൈനിക നടപടികൾ തുടരുമെന്ന് പ്രധാനമന്ത്രി അനുതിൽ ചാൻവിരാകുൽ പറഞ്ഞു. ട്രംപ് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുകയാണെന്നും കാര്യങ്ങൾ ശരിയായി മനസ്സിലാക്കുന്നില്ലെന്നും തായ്‌ലൻഡ് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.

തായ്‌ലൻഡ് രണ്ട് എഫ് – 16 വിമാനങ്ങൾ ഉപയോഗിച്ച് ഏഴിടങ്ങളിൽ ബോംബ് വർഷിച്ചുവെന്ന് കംബോഡിയൻ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. സംഘർഷം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചുവെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.തായ്‍ലൻഡ്- കമ്പോഡിയൻ പ്രധാനമന്ത്രിമാരുമായി സമ്സരിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജനവാസമേഖലകൾ ആക്രമിക്കപ്പെടുന്നതായി ഇരുകൂട്ടരും ആരോപിക്കുന്നതിനിടെ പലായനം ചെയ്യുന്നവരുടെ എണ്ണം 4 ലക്ഷം കടന്നു. നേരത്തെ തായ്ലന്‍ഡ് -കംബോഡിയ സംഘര്‍ഷത്തില്‍ ആശങ്കയറിയിച്ച് യൂറോപ്യന്‍ യൂണിയന്‍ രംഗത്തുവന്നിരുന്നു. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ആരംഭിച്ച ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു.

Story Highlights : No ceasefire with Cambodia, despite Trump claim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here