അലിഗഢ് മുസ്ലീം സർവകലാശാലയിൽ അധ്യാപകനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; ദൃശ്യങ്ങൾ പുറത്ത്
അലിഗഢ് മുസ്ലീം സർവകലാശാല ക്യാമ്പസിൽ അധ്യാപകനെ വെടിവച്ചു കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. ഡാനിഷ് റാവു എന്ന അധ്യാപകനാണ് ബുധനാഴ്ച കൊല്ലപ്പെട്ടത്. ഡാനിഷ് റാവുവിന്റെ നേർക്ക് 6 റൗണ്ട് വെടി ഉതിർത്തതായി ദൃശ്യങ്ങളിലുണ്ട്. നിലത്ത് വീണ ശേഷവും അക്രമി ഡാനിഷിന്റെ തലയിലേക്ക് നിറയൊഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സ്കൂട്ടറിൽ എത്തിയ രണ്ടുപേരാണ് അധ്യാപകന് നേരെ വെടിയുതിർത്തത്.
ബുധനാഴ്ച രാത്രി 9 മണിയോടെയാണ് അധ്യാപകന് നേരെ അക്രമം ഉണ്ടാകുന്നത്. എഎംയുവിലെ എബികെ യൂണിയൻ ഹൈസ്കൂളിലെ കമ്പ്യൂട്ടർ അധ്യാപകനാണ് ഡാനിഷ്.അന്വേഷണത്തിനായി ആറംഗ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അക്രമികൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നതായി പൊലീസ് വ്യക്തമാക്കി.സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനമുന്നയിച്ചിട്ടുണ്ട് സംസ്ഥാനത്തെ ക്രമസമാധാന നില പൂർണ്ണമായും തകർന്നിരിക്കുന്നുവെന്നായിരുന്നു പ്രതികരണം.
Story Highlights : Aligarh Muslim University Teacher Shot Multiple Times In Head Even After He Collapsed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




