ഒരു ലക്ഷം കടന്ന ശേഷം ഇതെന്തൊരു പോക്ക്… എന്തൊരു സ്പീഡ്…; ഇന്നും കുതിച്ച് സ്വര്‍ണവില
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു. ഒരു പവന് 880 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 110 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,945 രൂപയായി. സാധാരണക്കാര്‍ക്ക് തീര്‍ത്തും താങ്ങാന്‍ പറ്റാതായിരിക്കുകയാണ് സ്വര്‍ണം. ഇന്നത്തെ ഉയര്‍ച്ചയും കൂടി ചേരുമ്പോള്‍ സംസ്ഥാനത്ത് ഇന്നത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പ്പന വില 1,03,560 രൂപയായിരിക്കുകയാണ്. ഈ പോക്ക് പോയാല്‍ വളരെ പെട്ടെന്ന് പവന് ഒന്നേകാല്‍ ലക്ഷമാകുമോ എന്ന ആശങ്കയാണ് പലര്‍ക്കുമുള്ളത്. (gold rate kerala december 27)
രാജ്യാന്തര തലത്തിലെ സ്വര്‍ണക്കുതിപ്പിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില ഈ വിധത്തില്‍ ഉയര്‍ന്നിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നെങ്കിലും പിന്നീടങ്ങോട് സ്വര്‍ണവില കുതിക്കുകയായിരുന്നു. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്വര്‍ണവില പവന് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കവിയുന്നത്.
Read Also: കൂലി വിജയിപ്പിച്ച ട്രോളന്മാർക്കും യൂട്യൂബർമാർക്കും നന്ദി ; ലോകേഷ് കനഗരാജ്
ആഗോള ഭൗമ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി തുടരുന്നതാണ് സ്വര്‍ണവിലക്കുതിപ്പിന് കാരണമായത്. പലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
Story Highlights : gold rate kerala december 27
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




