ഇവി വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ വിങ്സ്; ഏറ്റവും വില കുറഞ്ഞ ഇ കാർ എത്തിക്കാൻ കമ്പനി
ഇവി വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് വിങ്സ് ഇവി. ഏറ്റവും വില കുറഞ്ഞ മൂന്ന് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഇലക്ട്രിക് വാഹനം എത്തിക്കാനാണ് വിങ്സ് ഇവിയുടെ നീക്കം. റോബിൻ എന്ന് പേരിട്ടിരിക്കുന്ന ക്വാഡ്രി സൈക്കിളാണ് കമ്പനി നിർമിക്കുന്നത്. ഈ വാഹനത്തിന്റെ പരമാവധി വേഗം 60 കിലോമീറ്റർ വരെയാണ്. കൂടാതെ ഒറ്റചാർജിൽ 90 കിലോമീറ്റർ വരെ സഞ്ചരിക്കാനും ഈ വാഹനത്തിന് കഴിയും.
മൂന്ന്വേരിയന്റുകളിലാണ് വാഹനം വിപണിയിലേക്ക് എത്തുക. ഇ, എസ്, എക്സ് എന്നിങ്ങനെയാകും വാഹനത്തിന്റെ വകഭേദങ്ങൾ. 1.99 ലക്ഷം രൂപ മുതൽ 2.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില വരുന്നത്. മധ്യപ്രദേശിലെ ഇൻഡോറിലാണ് വിംഗ്‌സ് ഇവി പ്രവർത്തിക്കുന്നത്. ഇവിക്ക് 2.25 മീറ്റർ നീളവും 945 എംഎം വീതിയും 1,560 എംഎം ഉയരവുമേയുള്ളൂ.
അഞ്ച് സെക്കൻഡിനുള്ളിൽ 0–40 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. ഇത് ഒരു ലോ-പവർ ഇവിയാണ്, കൂടാതെ 10 ഡിഗ്രി ഗ്രേഡബിലിറ്റിയുമുണ്ട്. അതായത് സിറ്റി ഫ്ലൈഓവറുകളിൽ വാഹനമോടിക്കുന്നത് ഒരു വെല്ലുവിളിയായിരിക്കില്ല. പൂജ്യം ശതമാനത്തിൽ നിന്ന് പൂർണ്ണമായും ചാർജ് ചെയ്യാൻ ഈ ഇലക്ട്രിക് കാർ ഏകദേശം 5 മണിക്കൂർ എടുക്കും.
തുടക്കത്തിൽ ബെംഗളൂരുവിൽ മാത്രമാകും ഈ ഇവി ലഭ്യമാകുക. പിന്നീട് മറ്റ് നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. റോബിൻ ഇവിയുടെ ടെസ്റ്റ് ഡ്രൈവുകൾ ബെംഗളൂരുവിൽ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
Story Highlights : Wings EV Launch Indias First Electric Micro-Car
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




