ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ , തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. ദ്വാരപാലക ശിൽപ്പ കേസിലെ ജാമ്യാപേക്ഷയിൽ 7-നായിരിക്കും വിധി. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റി , ഗോവർദ്ധൻ, ഭണ്ഡാരി എന്നിവർക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകി.
അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഗുരുതര വീഴ്ചയെന്ന് ബോർഡ് മുൻ അംഗം എൻ വിജയകുമാറിന്റെ റിമാൻഡ് റിപ്പോർട്ട്. ഉണ്ണികൃഷ്ണൻ പോറ്റിയെ അതിരുവിട്ട് സഹായിക്കാൻ എ പത്മകുമാറിന്റെ നേതൃത്വത്തിൽ ദേവസ്വം മാന്വൽ തിരുത്തി. സാമ്പത്തിക ലാഭം ആഗ്രഹിച്ചാണ് മുൻ ബോർഡ് അംഗങ്ങളായ എൻ വിജയകുമാറും കെ പി ശങ്കരദാസും എപത്മകുമാറിന് കൂട്ടുനിന്നതെന്നും എസ്ഐടി വ്യക്തമാക്കി.
പാളികൾ പുതുക്കണമെന്ന് ദേവസ്വം ബോർഡിൽ പറഞ്ഞത് എ പത്മകുമാർ എന്നാണ് എൻ വിജയകുമാറിന്റെ മൊഴി. സ്വർണക്കൊള്ളയിൽ തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ഡി മണി, സഹായികളായ ബാലമുരുകൻ, ശ്രീകൃഷ്ണൻ ഇന്ന് ചോദ്യം ചെയ്യും.ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, സ്വർണവ്യാപാരി ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അതിനിടെ ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണ സംഘം വിപുലീകരിക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ സംഘത്തിൽ അധികമായി ഉൾപ്പെടുത്താമെന്ന് കോടതി. ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്ഐടി ഹൈക്കോടതിയെ സമീപിച്ചത്.
Story Highlights : A. Padmakumar’s remand extended by 14 more days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here



