‘ലാഭവിഹിതം കോർപ്പറേഷന് കൂടി അവകാശപ്പെട്ടത്; സ്മാർട്ട് സിറ്റി ബസ് സർവീസുമായി ബന്ധപ്പെട്ട കരാർ പരിശോധിക്കും’; മേയർ വിവി രാജേഷ്
തിരുവനന്തപുരത്തെ സ്മാർട്ട് സിറ്റി ബസ് സർവീസുമായി ബന്ധപ്പെട്ട കരാർ പരിശോധിക്കുമെന്ന് കോർപറേഷൻ മേയർ വി വി രാജേഷ്. പീക് ടൈമിൽ നഗരപരിധിക്കുള്ളിൽ തന്നെ ബസുകൾ ഓടണം. നഗരസഭയിലെ 101 വാർഡുകളിലും യാത്രക്കാർക്ക് യാത്ര സൗകര്യം വേണം. ലാഭവിഹിതം കോർപ്പറേഷന് കൂടി അവകാശപ്പെട്ടതെന്നും മേയർ ട്വന്റിഫോറിനോട് പറഞ്ഞു.
കെഎസ്ആർടിസി, സ്മാർട്ട് സിറ്റി, കോർപ്പറേഷൻ എന്നിവർ ചേർന്ന ത്രികക്ഷി കരാറാണത്. അതിനാൽ ലാഭവിഹിതം കോർപ്പറേഷന് കൂടെ ലഭിക്കേണ്ടതാണ്. അത് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. സ്മാർട്ട് സിറ്റി ബസുകൾ ഓടേണ്ടത് നഗരത്തിനുള്ളിലാണ്. പീക് ടൈമല്ലാത്തപ്പോൾ കുറച്ചു ബസുകൾ നഗരത്തിന് പുറത്തേക്ക് വിട്ടുകൊടുക്കുന്നതിൽ തടസ്സമില്ലെന്ന് മേയർ വ്യക്തമാക്കി.
Read Also: ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി
കരാർ പരിശോധിച്ചതിനുശേഷം ഗതാഗത മന്ത്രിയുമായി ബന്ധപ്പെടേണ്ടതുണ്ടെങ്കിൽ ബന്ധപ്പെടുമെന്ന് മേയർ വിവി രാജേഷ് പറഞ്ഞു. നിരവധി ബസുകൾ സിറ്റിക്ക് പുറത്തു ഓടുന്നുണ്ട്. ഇത് സംബന്ധിച്ച് കണക്ക് എടുക്കുമെന്ന് മേയർ പറഞ്ഞു. ദൂര യാത്രക്ക് വലിയ ബസുകളാണ് സൗകര്യം. സിറ്റിക്കുള്ളിൽ ചെറിയ ബസ് സർവീസ് നടത്തുകയാണങ്കിൽ ട്രാഫിക് ബ്ലോക്ക് കുറക്കാൻ കഴിയും. അന്തരീക്ഷ മലിനീകരണം കുറക്കാൻ ഇലക്ട്രിക് ബസ് ടൗണിൽ സർവീസ് നടത്തേണ്ടതുണ്ട്. നഗരത്തിൽ കുറഞ്ഞ ചെലവിൽ യാത്രക്കാർക്ക് യാത്ര ചെയ്യാൻ സാധിക്കുകയും യാത്ര കൂടുതൽ മെച്ചപ്പെടുകയും ചെയ്യും. കൂടാതെ കോർപ്പറേഷന്റെ വരുമാനം വർധിക്കുകയും ചെയ്യുമെന്ന് മേയർ വിവി രാജേഷ് ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights : Thiruvananthapuram Mayor VV Rajesh responds on Smart city bus Issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




