Advertisement

ട്വന്റിഫോർ പേഴ്സൺ‌ ഓഫ് ദി ഇയർ മോഹൻലാൽ; മൂവി ഓഫ് ദി ഇയർ ‌ലോക

December 31, 2025
Google News 2 minutes Read

പോയ വർഷം വാർത്തകളിൽ നിറഞ്ഞ് നിന്ന് വാർത്താ താരങ്ങളായി മാറിയ നിരവധി പേരുണ്ട്. വാർത്തകൾക്ക് അപ്പുറം ജനങ്ങൾ നെഞ്ചേറ്റിയവരുമുണ്ട്. 2025ലെ ട്വന്റിഫോർ പേഴ്സൺ‌ ഓഫ് ദി ഇയറായി മോഹൻലാലിനെയാണ് തിരഞ്ഞെടുത്തത്. ട്വന്റിഫോർ പേഴ്സൺ ഓഫ് ദി ഇയറിനെ നിശ്ചയിച്ചത് പ്രേക്ഷകരാണ്. നിരവധി പേരുകൾ പ്രേക്ഷകർ നിർദേശിച്ചെങ്കിലും കൂടുതൽ പ്രേക്ഷകർ നിർദേശിച്ചത് മലയാളത്തിന്റെ സ്വന്തം മോഹൻലാലിനെയാണ്.

നിരവധി സിനിമകൾ പുറത്തിറങ്ങിയ വർഷമാണ് 2025. പ്രേക്ഷക പ്രീതി നേടിയ ചിത്രമായി പ്രേക്ഷകർ തെരഞ്ഞെടുത്തത് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ‘ലോക’ യാണ്. കള്ളിയങ്കാട്ട് നീലിയെ പുതിയ കാലത്തിലേക്ക് ‌സന്നിവേശിപ്പിച്ച ചിത്രം, നിർമിച്ചത് ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസാണ്. സാങ്കേതിക മികവ് കൊണ്ടും പ്രമേയത്തിലെ വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമായ ചിത്രം, കളക്ഷൻ റെക്കോഡുകൾ പഴങ്കഥയാക്കിയാണ് പ്രേക്ഷക മനസിൽ ഇടംപിടിച്ചത്.

നിരവധി ശ്രദ്ധേയമായ ഗാനങ്ങൾ 2025ൽ ഉണ്ടായിരുന്നു. അതിൽ നിന്ന് പ്രേക്ഷകർ ട്വന്റിഫോർ‌ സോങ് ഓഫ് ദി ഇയറായി നിർദേശിച്ചത് നരിവേട്ട എന്ന ചിത്രത്തിലെ ‘മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ’… എന്ന പാട്ടാണ്. പ്രായഭേദമന്യേ ആളുകൾ പാടിനടന്ന പാട്ട്. കൈതപ്രം ദാമോദരൻ നന്പൂതിരിയുടെ വരികൾക്ക് സംഗീതം നൽകിയത് ജേക്സ് ബിജോയ് ആണ്. സിദ്ദ് ശ്രീറാമും സിതാര കൃഷ്ണകുമാറും ചേർന്ന് പാടിയ ഈ ഗാനമാണ് പ്രേക്ഷകർ തിരഞ്ഞെടുത്തത്.

Story Highlights : Twenty-Four Person of the Year Mohanlal; Movie of the Year Loka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here