Advertisement

ലൂണ ലോണില്‍ പുറത്തേക്ക്; കേരള ബ്ലാസ്റ്റേഴ്‌സിനോട് താല്‍ക്കാലികമായി വിടപറഞ്ഞ് അഡ്രിയാന്‍ ലൂണ

January 1, 2026
Google News 2 minutes Read
luna

കേരള ബ്ലാസ്റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണ താല്‍കാലികമായി ക്ലബ് വിട്ടു. ലോണില്‍ താരം വിദേശ ക്ലബിലേക്ക് ചേക്കേറും. ആരാധകരെ ഞെട്ടിക്കുന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതുവര്‍ഷദിനത്തിലെ പ്രഖ്യാപനം.

ഈ സീസണിലെ ശേഷിക്കുന്ന സമയത്തേക്ക് വിദേശ ക്ലബിലേക്കാണ് ലൂണ ലോണില്‍ പോവുക. പരസ്പരധാരണയോടെ താരവും ക്ലബും എടുത്ത തീരുമാനമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമൂഹമാധ്യമപോസ്റ്റ്. ഐഎസ്എല്‍ അനിശ്ചിതത്വമാണ് താരത്തെ ക്ലബ് താല്‍കാലികമായി വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം.

2021ല്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ യുറുഗ്വയന്‍ താരമായ അഡ്രിയാന്‍ ലൂണ ക്ലബിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശതാരമാണ്. വിവിധ ടൂര്‍ണമെന്റുകളിലായി 87 മത്സരങ്ങളിലാണ് ലൂണ ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിഞ്ഞത്. 15 ഗോളുകളും 26 അസിസ്റ്റുകളും സ്വന്തമാക്കി. കഴിഞ്ഞ സീസണ്‍ മുതല്‍ തന്നെ ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. നിലവില്‍ വായ്പാ അടിസ്ഥാനത്തിലാണ് ക്ലബ് വിടുന്നതെങ്കിലും ഇനി താരം തിരിച്ചുവരുമോയെന്ന കടുത്ത ആശങ്ക ആരാധകര്‍ക്കുണ്ട്.

Story Highlights : Adrian Luna will spend the 2025–26 season on loan with an overseas club

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here