Advertisement

കാന്തപുരത്തിന്റെ കേരള യാത്രക്ക് തുടക്കം; ജനങ്ങളെ സന്മാർഗത്തിലേക്ക് നടത്താനാണ് യാത്രയെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

January 1, 2026
Google News 1 minute Read

കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ നയിക്കുന്ന കേരള യാത്രക്ക് കർണാടകയിലെ ഉള്ളാളിൽ തുടക്കമായി. കർണാടക സ്പീക്കർ യു.ടി ഖാദർ യാത്ര ഉദ്ഘാടനം ചെയ്തു.

മനുഷ്യർക്കൊപ്പം എന്നതാണ് യാത്രയുടെ മുദ്രാവാക്യമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ഇന്ന് നാട്ടിൽ മനുഷ്യത്വം മരവിച്ചു, അരാജകത്വം പടരുന്നു, നാട്ടിൽ അധർമ്മം നടക്കുന്നു. ജനങ്ങളെ സന്മാർഗത്തിലേക്ക് നടത്താനാണ് യാത്രയെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിലാണ് യാത്ര. സമസ്തയുടെയും പോഷക സംഘടനകളുടെയും 40 നേതാക്കളാണ് യാത്രയിലെ സ്ഥിരം അംഗങ്ങൾ.

കേരള അതിർത്തിയായ തലപ്പാടിയിൽ നിന്ന് യാത്രയെ സ്വീകരിച്ച് ആനയിക്കും. വൈകുന്നേരം നാല് മണിക്ക് ചെർക്കളയിലാണ് ആദ്യ സ്വീകരണം. വിവിധ ജില്ലകളിലെ സ്വീകരണത്തിന് ശേഷം യാത്ര 16ന് തിരുവനന്തപുരത്ത് സമാപിക്കും. ഇതിന് മുൻപ് 1999ലും 2012ലും കാന്തപുരം കേരള യാത്ര നടത്തിയിരുന്നു.

Story Highlights : kanthapuram kerala yathra begins

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here