Advertisement

സ്മാർട്ട് സിറ്റി ബസ് വിവാദം; ‘KSRTC കരാർ വ്യവസ്ഥകൾ പാലിക്കണം’; നിലപാടിലുറച്ച് തിരുവനന്തപുരം കോർപ്പറേഷൻ

January 2, 2026
Google News 2 minutes Read

സ്മാർട്ട് സിറ്റി ഇലക്ട്രിക് ബസ് വിവാദത്തിൽ, കരാർ വ്യവസ്ഥകൾ കെഎസ്ആർടിസി പാലിക്കണം എന്ന നിലപാടിലുറച്ച് തിരുവനന്തപുരം കോർപറേഷൻ. വിഷയത്തിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകാനാണ് കോർപ്പറേഷൻ തീരുമാനം. മുൻ ഭരണസമിതിയുടെ കാലത്ത് ഇതേ ആവശ്യം ഉന്നയിച്ച് തദ്ദേശ മന്ത്രി എം ബി രാജേഷിന് കോർപ്പറേഷൻ കത്ത് നൽകിയിരുന്നെങ്കിലും തുടർനടപടി ഉണ്ടായിരുന്നില്ല.

സ്മാർട് സിറ്റി ഫണ്ട് ഉപയോഗിച്ചു വാങ്ങിയ 113 ബസുകളും 24 മണിക്കൂറിനകം തിരികെ നൽകാമെന്നും കെഎസ്ആർടിസി ഡിപ്പോകളിൽ ബസുകൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞിരുന്നു. എന്നാൽ ബസുകൾ തിരികെ എടുക്കാൻ ആലോചനയില്ലെന്നായിരുന്നു കോർപ്പറേഷൻ‌ മേയർ വിവി രാജേഷിന്റെ പ്രതികരണം. കരാർ ലംഘിച്ചത് അടുത്ത കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്നും മേയർ വ്യക്തമാക്കിയിരുന്നു.

Read Also: ശബരിമലയിലെ സ്വർണ്ണപ്പാളികൾക്ക് എന്ത് സംഭവിച്ചു? വ്യക്തതയില്ലാതെ SIT

കെഎസ്ആർടിസി, സ്മാർട്ട് സിറ്റി, കോർപ്പറേഷൻ എന്നിവർ ചേർന്ന ത്രികക്ഷി കരാറാണ് നിലനിൽക്കുന്നത്. ന​ഗരത്തിനുള്ളിൽ ബസ് ഓടിക്കണം, ടിക്കറ്റ് വരുമാനത്തിന്റെ 30 ശതമാനം കോർപ്പറേഷന് നൽകണം എന്നിവയാണ് കരാറിലെ പ്രധാനവ്യവസ്ഥ. എന്നാൽ ഈ വ്യവസ്ഥകൾ‌ കെഎസ്ആർടിസി പാലിക്കുന്നില്ലെന്നാണ് കോർപ്പറേഷന്റെ ആരോപണം.

Story Highlights : Smart City Bus Controversy; Thiruvananthapuram Corporation stands firm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here