‘ആ ഞെട്ടിക്കുന്ന വാര്‍ത്ത ഞങ്ങള്‍ സിസിടിവി ദൃശ്യങ്ങളോടെ പുറത്തുവിടുന്നു’; ക്രിസ്മസ് ദിനത്തില്‍ സോഷ്യല്‍മീഡിയയെ ചിരിപ്പിച്ച വീഡിയോ
ക്രിസ്മസ് ദിനത്തില്‍ ചിരി നിറച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു വീഡിയോ. അങ്ങനെ ആ ഞെട്ടിക്കുന്ന വാര്‍ത്ത ഞങ്ങള്‍ സിസിടിവി ദൃശ്യങ്ങളോടെ പുറത്ത് വിടുന്നു എന്ന കുറിപ്പോടെയാണ് ട്വിന്നിംഗ് എയ്ഞ്ചല്‍സ് എന്ന ഇസ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീട്ടിലെ പുല്‍ക്കൂട്ടിലുണ്ടായ ഒരു സംഭവത്തെ ടിവി റിപ്പോര്‍ട്ടിംഗ് മാതൃകയില്‍ അവതരിപ്പിക്കുകയാണ് യുവതി.
പുല്‍ക്കൂട്ടില്‍ വച്ച ആട്ടിടയന്‍മാരില്‍ ഒരാള്‍ തകര്‍ന്ന് കിടക്കുന്നതും അതിന് സമീപത്തായി വിഷമിച്ചിരിക്കുന്ന ആടിനെയും കാണാം. ഉണ്ണിയേശുവിനെ കാണാനായെത്തിയ ആട്ടിടയന്‍ കൊല്ലപ്പെട്ടതാണോ അതോ ആത്മഹത്യയാണോ എന്ന സംശയമാണ് അമ്മ രസകരമായി പങ്കുവെക്കുന്നത്. വീട്ടിലെ കുട്ടികളെയാണ് അമ്മ സംശയിക്കുന്നതും. സംശയാസ്പദമായി പുല്‍കൂടിന് പരിസരത്തുകൂടി നടന്നു പോകുന്ന കുട്ടികളുടെ ദൃശ്യങ്ങളും കാണിക്കുന്നുണ്ട്. ഹാസ്യാത്മകമായ വീഡിയോ അതീവ ഗൗരവത്തോടെയാണ് യുവതി അവതരിപ്പിക്കുന്നത്.
രസകരമായ കമന്റുകളും വീഡിയോയ്ക്ക് വന്നിട്ടുണ്ട്. ചേച്ചിക്ക് നല്ല കഴിവ് ഉണ്ട് ന്യൂസ് ചാനലില്‍ ചാന്‍സ് നോക്കിക്കൂടെ, ആട്ടിടയന്‍ കൊല്ലപ്പെട്ട കേസ് തെളിയിക്ക പെടും വരെ ഉണ്ണിയേശുവിനു പോലീസ് പ്രൊട്ടക്ഷന്‍ ആവശ്യമാണ് എന്നിങ്ങനെ നിരവധി പ്രതികരണങ്ങള്‍ കാണാം. എന്തായാലും വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
Story Highlights : Viral Instagram video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




