ബിജെപി സമ്മര്‍ദത്തിന് വഴങ്ങി ബിസിസിഐ; ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ കളിപ്പിക്കില്ല
ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ബംഗ്ലാദേശ് താരത്തെ ഒഴിവാക്കാന്‍ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നിര്‍ദേശം നല്‍കി ബിസിസിഐ. ലേലത്തിലൂടെ 9.2 കോടിക്ക് സ്വന്തമാക്കിയ മുസ്തഫിസുര്‍ റഹ്മാനെയാണ് കെകെആറിന് കൈവിടേണ്ടിവരുന്നത്. (BCCI directed Kolkata Knight Riders to release Bangladesh player Mustafizur Rahman)
ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ അതിക്രത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിനും ഉടമ ഷാരൂഖ് ഖാനുമെതിരെ ബിജെപിയും ഹിന്ദു സംഘടനകളും രംഗത്തെതിയത്. ഹിന്ദുക്കള്‍ക്കെതിരായ അതിക്രമം ഷാരൂഖ് കണ്ടില്ലെന്ന് നടിക്കുന്നെന്നും മനപ്പൂര്‍വം ബംഗ്ലാദേശ് താരത്തെ ടീമില്‍ എടുത്തെന്നും ആരോപിച്ചു. ബിജെപി നേതാവും മുന്‍ എംപിയുമായ സംഗീത് സോം ഒന്നുകൂടി കടുപ്പിച്ച് ഷാരൂഖിനെ ചതിയനെന്നും അധിക്ഷേപിച്ചു.
Read Also: ലൂണ ലോണില്‍ പുറത്തേക്ക്; കേരള ബ്ലാസ്റ്റേഴ്‌സിനോട് താല്‍ക്കാലികമായി വിടപറഞ്ഞ് അഡ്രിയാന്‍ ലൂണ
എന്നാല്‍, ഷാരൂഖിന്റെയും കെകആറിന്റെയും ഭാഗത്ത് തെറ്റില്ലെന്നും ബിജെപി തന്നെ നിയന്ത്രിക്കുന്ന ബിസിസിഐ തന്നെ അല്ലേ ബംഗ്ലാദേശ് താരത്തെ ലേലത്തില്‍ ഉള്‍പ്പെടുത്തിയതെന്നും കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തിരിച്ചടിച്ചിരുന്നു. 9.2 കോടിക്കാണ് കെകആര്‍ മുസ്തഫിസുറിനെ സ്വന്തമാക്കിയത്. ഇനി ലേലപട്ടികയില്‍ നിന്ന് മറ്റൊരു താരത്തെ ടീമിന് പകരക്കാരനായി കണ്ടെത്തേണ്ടി വരും.
അതേസമയം, ബംഗ്ലാദേശില്‍ വീണ്ടും പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഇന്‍ക്വിലാബ് മഞ്ച്. ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ കൊലയാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇന്ന് മുതല്‍ മൂന്നു ദിവസത്തേക്കാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ കൊലയാളികളെ ഈ മാസം ന് ഉളളില്‍ പിടികൂടുക. നീതി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. പ്രതികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിനെതിരെ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും എന്നും ഇന്‍ക്വിലാബ് മഞ്ച് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. ഡിസംബര്‍ 12 ന് ധാക്കയില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തലയ്ക്ക് വെടിയേറ്റ് ആണ് ഷെരീഫ് ഉസ്മാന്‍ ഹാദി കൊല്ലപ്പെട്ടത്.
Story Highlights : BCCI directed Kolkata Knight Riders to release Bangladesh player Mustafizur Rahman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




