Advertisement

വാർത്താവിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് തിരിച്ചടി; 10,000 രൂപ പിഴ ചുമത്തി ബെംഗളൂരു കോടതി

January 3, 2026
Google News 1 minute Read

റിപ്പോർട്ടർ ടിവിയിക്ക് 10,000 രൂപ പിഴ ചുമത്തി ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി. മുട്ടിൽ മരംമുറി കേസിലെ വാർത്തകൾ വിലക്കണമെന്ന ഹർജി പിൻവലിച്ചതോടെയാണ് പിഴ ചുമത്തിയത്. കോടതിയുടെ വിലയേറിയ സമയം പാഴാക്കിയെന്നും വാദി ഭാഗത്തിന് സത്യസന്ധതയില്ലെന്നും കോടതി വിമർശിച്ചു.

പബ്ലിക് ഡൊമൈനിൽ നിന്ന് നീക്കം ചെയ്ത എല്ലാ ലിങ്കുകളും പുനസ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചു.റിപ്പോർട്ടർ ടിവിയുടേത് കോടതി നടപടികളുടെ ഗുരുതര ദുരുപയോഗമാണ്. റിപ്പോർട്ടർ ടിവിക്കെതിരായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തടയില്ല. വാർത്തകൾ പിൻവലിക്കാൻ കോടതി നേരത്തെ നൽകിയ നിർദേശം റദ്ദാക്കി. വാർത്തകൾ ജനങ്ങൾക്ക് ലഭ്യമാകുംവിധം പുനഃസ്ഥാപിക്കാൻ കോടതി ഒരാഴ്ച സമയവും നൽകി. വിഷയത്തിലുണ്ടാകുന്ന നിയമബാധ്യതകൾ ഏറ്റെടുക്കാൻ ചാനൽ പ്രതിനിധിയെ ചുമതലപ്പെടുത്തണം.കേസ് മുട്ടിൽ മരംമുറി പോലുള്ള കേസുകളിൽ നിന്നുള്ള മറയെന്ന വാദം കോടതി കണക്കിലെടുത്തു.

Story Highlights : Bengaluru City Civil Court fines Reporter TV

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here