Advertisement

ഹിമാചൽ പ്രദേശിൽ കോളജ് വിദ്യാർഥിനി മരിച്ച സംഭവം; പ്രതിയായ അധ്യാപകന് ഇടക്കാല ജാമ്യം

January 3, 2026
Google News 2 minutes Read
court order

ഹിമാചൽ പ്രദേശ് ധർമ്മശാലയിൽ 19 തുകാരിയായ കോളജ് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിയായ അധ്യാപകന് ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് അധ്യാപകനായ അശോക് കുമാറിന് ജാമ്യം അനുവദിച്ചത്. സെപ്റ്റംബർ 18 ന് മൂന്ന് സീനിയർ വിദ്യാർഥികൾ ചേർന്ന് റാഗ് ചെയ്തെന്നും, പിന്നീട് അധ്യാപകന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം നേരിട്ടു എന്നുമാണ് മരിച്ച 19 കാരിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതി. അധ്യാപകന്റ മോശം പെരുമാറ്റത്തെ കുറിച്ച് പെൺകുട്ടി പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

മാനസികമായി തകർന്നെന്നും ആരോഗ്യസ്ഥിതി മോശമായി എന്നും പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പറയുന്നു.പഞ്ചാബിലെ ലുധിയാനയിലെ ആശുപത്രിയിൽ വെച്ച് ഡിസംബർ 26 നാണ് പെൺകുട്ടി മരിച്ചത്.

Story Highlights : College student dies in Himachal Pradesh; Accused teacher gets interim bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here