Advertisement

പാലക്കാട് വയോധികക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി

January 3, 2026
Google News 1 minute Read

പാലക്കാട് വയോധികക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമ കേസിൽ പ്രതിക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന വിശദീകരണവുമായി ബി ജെ പി. പ്രതി പൊരുളിപ്പാടം സുരേഷ്പാ പാർട്ടിയുടെയോ പോഷക സംഘടനകളുടെയോ ചുമതല വഹിക്കുന്ന ആളല്ലെന്ന് വാർത്തകുറിപ്പിൽ വിശദീകരണം.

അതേസമയം സുരേഷ് ബി ജെ പി പ്രവർത്തകനാണെന്ന് പൊലീസും എഫ്‌ഐആറിലും പറയുന്നു. ഒളിവിൽപോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. സുരേഷിനൊപ്പം ഒപ്പമിരുന്ന് മദ്യപിച്ച രണ്ടു പേരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

വെള്ളിയാഴ്ചയായിരുന്നു സംഭവം. സുരേഷ് പരസ്യമായി നടുറോഡിൽ ഇരുന്ന് മദ്യപിച്ച ശേഷം പുറമ്പോക്കിലെ ഷെഡിൽ അതിക്രമിച്ചു കയറി. തുടർന്ന് അവിടെ ഒറ്റക്ക് താമസിക്കുകയായിരുന്നു വയോധികയെ ലൈംഗികാതിക്രമം നടത്തുകയും അതിനുശേഷം പുറത്താരോടേലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Story Highlights : Palakkad assault: BJP denies accused’s party links

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here