Advertisement

‘കുടുംബ ജീവിതം തകര്‍ത്തത് രാഹുൽ മാങ്കൂട്ടത്തിൽ, കടുത്ത മാനസിക സംഘർഷത്തിലായിരുന്നു’; ഗുരുതര ആരോപണവുമായി പരാതിക്കാരിയുടെ ഭര്‍ത്താവ്

January 3, 2026
Google News 1 minute Read
Rahul Mamkootathil

തന്‍റെ കുടുംബ ജീവിതം തകര്‍ത്തത് രാഹുൽ മാങ്കൂട്ടത്തിലിനെന്ന് പീഡന പരാതി നൽകിയ യുവതിയുടെ ഭര്‍ത്താവ്. ഇത്രയും ദിവസം കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ക്രൈംബ്രാഞ്ചും എസ്ഐടിയുമടക്കം വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നുവെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞു.

ഒരു എംഎൽഎ കുടുംബ പ്രശ്നത്തിൽ ഇടപെടുമ്പോള്‍ രണ്ട് കക്ഷിയെയും വിളിക്കണം. എന്നാൽ, തന്നെ ഇതുവരെ രാഹുൽ വിളിച്ചിട്ടില്ല. യുവതി ഗർഭിണിയാക്കിയതിലും ഗർഭഛിദ്രം നടത്തിയതിലും തന്‍റെ തലയിൽ കെട്ടിവെക്കാൻ ശ്രമം നടന്നു. കേരളത്തിലെ ഒരു എംഎൽഎ കുടുംബം തകർക്കുകയാണ് ചെയ്തത്. യുവതിയുടെ ഐഡിറ്റിറ്റി വെളിപ്പെടുത്തിയതോടെ തന്‍റെ ഐഡറ്റിറ്റി കൂടി വെളിപ്പെട്ടുവെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞു.

സുഹൃത്തുക്കളെയും ബന്ധുക്കളെയും വേണ്ടപ്പെട്ട ആളുകളെയും ക്ഷണിച്ച് ക്ഷണപത്രം അടിച്ച് നടത്തിയ കല്യാണമായിരുന്നു. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ കൂടൂതൽ ഇപ്പോള്‍ പറയുന്നില്ല. ആവശ്യമെങ്കിൽ കോടതിയിൽ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തും. ആവശ്യമായ തെളിവുകള്‍ തന്‍റെ പക്കലുണ്ടെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ അതിജീവിതയുടെ ഭർത്താവ് പരാതി നൽകിയിരുന്നു. തന്റെ കുടുംബ ജീവിതം തകർത്തെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. രാഹുലിനെതിരെ BNS 84 പ്രകാരം കേസ് എടുക്കണമെന്ന് പരാതിയിൽ പറയുന്നു.

തനിക്ക് വലിയ മാനനഷ്ടം ഉണ്ടായെന്നും വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും പരാതയിൽ പറയുന്നു. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ പരാതിക്കാരിയെ വശീകരിച്ചു. തങ്ങൾ തമ്മിലുള്ള പ്രശ്നം തീർക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിൻ്റെ വാദം. ‌പ്രശ്നം പരിഹരിക്കാൻ ആയിരുന്നെങ്കിൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും ഭർത്താവ്.

പുതിയ പരാതി നിര്‍ണായകമാകുക കോടതിയിലായിരിക്കും. രാഹുല്‍ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കളവാണെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിക്കാന്‍ കഴിയും. കുടുംബപ്രശ്‌നം പറഞ്ഞ് തീര്‍ക്കാന്‍ ഇടപ്പെട്ടുള്ള പരിചയമാണ് യുവതിയുമായിട്ടുള്ളതാണെന്നാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. അതിനെ തള്ളുന്നതാണ് ഭര്‍ത്താവിന്റെ പരാതി.

Story Highlights : Survivor’s husband about Rahul Mamkootathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here