ട്വന്റി-20 ലോകകപ്പിനായി ബംഗ്ലാദേശ് ടീം ഇന്ത്യയിലേക്കില്ല; നിലവിലെ സാഹചര്യങ്ങളില്‍ ആശങ്കയെന്ന് വിശദീകരണം
ട്വന്റി-20 ലോകകപ്പ് ഇന്ത്യയില്‍ കളിക്കാനില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. നിലവിലെ സാഹചര്യങ്ങളില്‍ കടുത്ത ആശങ്കയുണ്ടെന്നും മത്സരം ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമാണ് ബംഗ്ലാദേശിന്റെ ആവശ്യം. ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ബിസിസിഐ ഇടപെടലിനെ തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ നിന്ന് നീക്കം ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്ന് കളി മാറ്റണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് രംഗത്തെത്തിയിരിക്കുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇത് സംബന്ധിച്ച് വാര്‍ത്താ കുറിപ്പ് പുറത്തിറക്കി. (Bangladesh not to travel to India for T20 World Cup)
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ ഒരു അടിയന്തര യോഗത്തിന് ശേഷമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയത്. ബംഗ്ലാദേശില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന കടുത്ത അതിക്രമങ്ങളില്‍ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുകയും നയതന്ത്ര ബന്ധത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ നടപടി. മുസ്തഫിസുര്‍ റഹ്‌മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് നീക്കാന്‍ രാജ്യത്തെ പല ഹിന്ദുത്വ സംഘടനകളും ബിസിസിഐയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ത്യയ്ക്ക് പുറത്ത് മറ്റെവിടെയെങ്കിലും മത്സരം നടത്തണമെന്ന് പറയുന്ന ബംഗ്ലാദേശ് ശ്രീലങ്കയില്‍ മത്സരം നടത്താനാണ് കൂടുതല്‍ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഉപദേശം കൂടി സ്വീകരിച്ച ശേഷമാണ് മത്സരം ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
Story Highlights : Bangladesh not to travel to India for T20 World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




