Advertisement

എളമരം കരീം CITU ദേശീയ ജനറൽ സെക്രട്ടറിയാകും; എം വി ജയരാജൻ സംസ്ഥാന സെക്രട്ടറിയാകും

January 4, 2026
Google News 2 minutes Read

സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം സിഐടിയു ദേശീയ ജനറൽ സെക്രട്ടറിയാകും. ഇ ബാലാനന്ദന് ശേഷം സിഐടിയു തലപ്പത്തെത്തുന്ന ആദ്യ മലയാളി നേതാവാണ് എളമരം കരീം. എളമരം കരീമിനു പകരം എം വി ജയരാജൻ സിഐടിയു സംസ്ഥാന സെക്രട്ടറിയാകും.

വിശാഖപട്ടണത്തു നടക്കുന്ന സിഐടിയു അഖിലേന്ത്യാ സമ്മേളനമാണ് എളമരം കരീമിനെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുക. നിലവിൽ സിഐടിയു സംസ്ഥാന സെക്രട്ടറിയായ എളമരം കരീം, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. എളമരം ദേശീയതലത്തിലെത്തുന്നതോടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം വി ജയരാജൻ സിഐടിയു സംസ്ഥാന സെക്രട്ടറിയാകും.

വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്നു എളമരം കരീം. പിന്നീട് സിഐടിയു ചുമതലകളിലേക്ക് മാറുകയായിരുന്നു. പാർട്ടിയിലും, സംഘടനയിലും എളമരം കരീം നേതൃസ്ഥാനത്തേയ്ക്ക് ഉയരുന്നതിന്റെ സൂചന കൂടിയാണ് പുതിയ സ്ഥാനം. അഞ്ച് ദിവസം നീണ്ടുനിന്ന അഖിലേന്ത്യാ സമ്മേളനം തൊഴിലാളി മഹാറാലിയോടെ ഇന്ന് സമാപിക്കും. പുതിയ ഭാരവാഹികളെ ഇന്ന് തീരുമാനിക്കും.

Story Highlights : Elamaram Kareem will be the CITU National General Secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here