Advertisement

‘മുഖ്യമന്ത്രി മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങൾ നടത്തുന്നു’; രമേശ് ചെന്നിത്തല

January 4, 2026
Google News 1 minute Read

മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ് മുഖ്യമന്ത്രിയെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പിൽ തോറ്റ ശേഷം ഇനി വർഗീയതയെന്ന നിലപാടാണ് നല്ലത് എന്ന അവസ്ഥയിലാണ് സർക്കാർ. തിരുത്തിയില്ലെങ്കിൽ വെള്ളാപ്പള്ളി നടേശൻ തിരുത്തേണ്ടെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

മുഖ്യമന്ത്രിയാണ് ഓരോ തിരഞ്ഞെടുപ്പിലും ഓരോ വർഗീയതയെ താലോലിക്കുന്നത്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വർഗീയത. വർഗീയ വിദ്വേഷം പടർത്തുന്ന അന്തരീക്ഷം ഉണ്ടാക്കുകയാണ്. തിരഞ്ഞെടുപ്പിൽ തോറ്റ ശേഷം ഇനി വർഗീയത നിലപാടാണ് നല്ലതെന്ന അവസ്ഥയിലാണ് സർക്കാർ. അതുകൊണ്ടാണ് രണ്ട് തിരഞ്ഞെടുപ്പിലും എൽഡിഎഫ് തോറ്റതെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകനോട് കയർത്ത സംഭവത്തിൽ വിശദീകരണം നൽകുന്നതിനിടെയാണ് കഴിഞ്ഞദിവസം വെള്ളാപ്പള്ളി നടേശന്റെ തീവ്രവാദി പരാമർശമുണ്ടായത്. തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തൻ തീവ്രവാദിയാണെന്നും മുസ്ലിങ്ങളുടെ വക്താവാണെന്നും വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

Story Highlights : Ramesh Chennithala criticises CM Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here