Advertisement

ഒറ്റപ്പാലത്ത് വിദ്യാർഥി അബദ്ധത്തിൽ സ്ഫോടക വസ്തുവിൽ ചവിട്ടി; ഗുരുതര പരുക്ക്

January 4, 2026
Google News 1 minute Read
palakkad

പാലക്കാട് ഒറ്റപ്പാലത്ത് അബദ്ധത്തിൽ സ്ഫോടക വസ്തുവിൽ ചവിട്ടിയ വിദ്യാർഥിയ്ക്ക് ഗുരുതരപരുക്ക്. കുട്ടികൾ നടന്നു പോകുന്നതിനിടെയാണ് സംഭവം. പതിനൊന്നുകാരൻ ശ്രീഹർഷിനാണ് കാലിന് പരുക്കേറ്റത്. ഒറ്റപ്പാലം വരോട് വീട്ടാംപാറയിലാണ് സംഭവം. പൊട്ടിയത് പന്നിപ്പടക്കം ആണെന്നാണ് ഒറ്റപ്പാലം പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. ശ്രീഹർഷിനെ ആദ്യം ഒറ്റപ്പാലത്തെ ആശുപത്രിയിലാണ് എത്തിച്ചതെങ്കിലും പരുക്ക് ഗുരുതരമായതിനാൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Story Highlights : Student accidentally steps on explosive device in Ottapalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here