Advertisement

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 3000 രൂപ വീതം, പിന്നൊരു പൊങ്കല്‍ കിറ്റും; തമിഴ്‌നാട്ടില്‍ പൊങ്കല്‍ സമ്മാനം പ്രഖ്യാപിച്ച് സ്റ്റാലിന്‍

January 4, 2026
Google News 3 minutes Read
tamil nadu govt offer Rs 3,000 cash with Pongal gift package

തമിഴ്‌നാട്ടില്‍ പൊങ്കല്‍ സമ്മാനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. റേഷന്‍ കാര്‍ഡിന് 3000 രൂപ വീതം നല്‍കും. പൊങ്കല്‍ കിറ്റ് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് എം കെ സ്റ്റാലിന്റെ പ്രഖ്യാപനം. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്യാംപുകളില്‍ കഴിയുന്ന ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്കും 3000 രൂപ വീതം നല്‍കും. ഒരുകിലോ വീതം പഞ്ചസാരയും പച്ചരിയും അടങ്ങുന്ന പൊങ്കല്‍ കിറ്റും നല്‍കും. (tamil nadu govt offer Rs 3,000 cash with Pongal gift package)

അതിനിടെ എം കെ സ്റ്റാലിനെ പുകഴ്ത്തി നടന്‍ രജനീ കാന്ത് രംഗത്തെത്തി. എം കെ സ്റ്റാലിന്‍ സ്‌നേഹവും മനസാക്ഷിയുമുള്ള നേതാവെന്ന് രജനീകാന്ത് പറഞ്ഞു. എവിഎം ശരവണന്റെ സ്മരണാര്‍ത്ഥം നടത്തിയ പരിപാടിയിലായിരുന്നു പരാമര്‍ശം.

Read Also: വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം; മുന്നറിയിപ്പുമായി ഇന്ത്യ

തമിഴ്‌നാട് എന്‍ഡിഎ ഭരിക്കുമെന്ന പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ന് രംഗത്തെത്തി. ഏപ്രിലില്‍ ബി ജെ പി – എ ഐ ഡി എം കെ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കും. ഉദയനിധിയെ മുഖ്യമന്ത്രിയാകാന്‍ അനുവദിക്കില്ല. ഡി എംകെയുടെ കുടുംബ വാഴ്ച അവസാനിപ്പിക്കണം. പുതുക്കോട്ടയിലെ ബി ജെ പി പൊതുയോഗത്തിലായിരുന്നു അമിത് ഷായുടെ വിമര്‍ശനം.ഡിഎംകെയുടേത് അഴിമതി സര്‍ക്കാരെന്നും തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഇല്ലെന്നും അമിത്ഷാ കുറ്റപ്പെടുത്തി.

Story Highlights : tamil nadu govt offer Rs 3,000 cash with Pongal gift package

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here