Advertisement

പൂഞ്ഞാറില്‍ യാതൊരു മെച്ചവുമില്ല; നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റൊരു സീറ്റ് ആവശ്യപ്പെടാന്‍ ബിഡിജെഎസ്

January 5, 2026
Google News 2 minutes Read
bdjs will change constituency from poonjar

നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ ഒഴിയാന്‍ ബിഡിജെഎസ്. പൂഞ്ഞാറിന് പകരം കോട്ടയമോ കടുത്തുരുത്തിയോ ആവശ്യപ്പെടും. കഴിഞ്ഞതവണ പൂഞ്ഞാറില്‍ വലിയ പരാജയമാണ് ബിഡിജെഎസ് ഏറ്റുവാങ്ങിയത്. (bdjs will change constituency from poonjar)

കഴിഞ്ഞ തവണ അപ്രതീക്ഷിതമായിട്ടാണ് ബിഡിജെഎസിന് പൂഞ്ഞാര്‍ സീറ്റ് നല്‍കിയത്. ഏറ്റുമാനൂര്‍ തുഷാര്‍ വെള്ളപ്പള്ളിയ്ക്ക് നല്‍്കുമെന്ന് ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും അവസാനം പൂഞ്ഞാര്‍ കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. പ്രമുഖ നേതാവായ കെജി സെന്‍ തന്നെ രംഗത്ത് ഇറങ്ങിയിട്ടും ബിഡിജെഎസ് ദയനീയമായി പരാജയപ്പെട്ടു. വെറും 2965 വോട്ടുകള്‍ മാത്രമാണ് പൂഞ്ഞാറില്‍ ലഭിച്ചത്. അതുകൊണ്ട് തന്നെ ഇത്തവണ പൂഞ്ഞാര്‍ വേണ്ട എന്ന നിലപാട് ആണ് ജില്ല നേതൃത്വത്തിന്.

Read Also: ഡിസിസി-കെപിസിസി പുനഃസംഘടന ഉടനില്ല; തിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് ധാരണ

പൂഞ്ഞാറിന് പകരം ഇത്തവണ കോട്ടയവും കടുത്തുരുത്തിയും ആവശ്യപ്പെടാനാണ് തീരുമാനം.വൈക്കത്തും ഇത്തവണ ബിഡിജെഎസ് മത്സരിക്കും. ഇക്കാര്യത്തില്‍ മറ്റു ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. അതേസമയം ഏറ്റുമാനൂര്‍ സീറ്റില്‍ ഇത്തവണയും ബിഡിജെഎസ് മത്സരിച്ചേക്കില്ല.

Story Highlights : bdjs will change constituency from poonjar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here