Advertisement

‘എൻഎസ്എസിനെ കുറിച്ച് പരാതിയില്ല, മന്നം സമാധിയില്‍ പുഷ്പാർച്ചന നടത്താനാകാത്തതില്‍ ദുഖമുണ്ട്’; സി വി ആനന്ദബോസ് 24നോട്

January 5, 2026
Google News 2 minutes Read
cv ananda bose criticism against NSS leadership

NSS ആസ്ഥാനത്തെ സന്ദർശനത്തിൽ കൂടുതല്‍ വിവാദങ്ങള്‍ക്കില്ലെന്ന് ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്. NSS ആസ്ഥാനത്ത് ഹൃദ്യമായി സ്വീകരിച്ചു. മന്നം സമാധിയില്‍ പുഷ്പാർച്ചന നടത്താനാകാത്തതില്‍ ദുഖമുണ്ട്. NSSഉമായി അഭിപ്രായ വ്യത്യാസമില്ല. വിവാദം ഉണ്ടാക്കുന്നതില്‍ താത്പര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്ക് ഗവർണർ പദവി ലഭിച്ചപ്പോൾ ആദ്യം സ്വീകരണം നൽകിയത് മാന്നാനം പള്ളി. തിരുവനന്തപുരത്ത് പോയപ്പോൾ ക്ഷണിക്കാതെ തന്നെ ശിവഗിരി മഠത്തിൽ പോയി. ശിവഗിരി മഠത്തിൽ ദേവാലയ ത്തിൽ പുഷ്പാർച്ചന നടത്താൻ സ്വാമിമാർ അവസരം നൽകി.

കൊടുങ്ങല്ലൂർ പള്ളിയിലും സ്നേഹപൂർവ്വം സ്വീകരണം ലഭിച്ചു. എൻഎസ്എസിനെ കുറിച്ച് തനിക്ക് പരാതിയില്ല. ഹൃദ്യപൂർവ്വം സ്വീകരണം ലഭിച്ചു. മന്നം സ്മാരകത്തിൽ പുഷ്പാർച്ചന നടത്താൻ അവസരം ലഭിച്ചില്ല എന്നത് മാത്രമാണ് നൊമ്പരം ഉണ്ടാക്കിയത്. അതിന് അപ്പുറത്തേക്ക് ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയില്‍ നടന്ന മന്നം അനുസ്മരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ആനന്ദബോസ് എന്‍എസ്എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. തനിക്ക് വളരെ സങ്കടകരമായ ഒരു അനുഭവമുണ്ടായെന്നും അത് തുറന്നുപറയാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞായിരുന്നു ആനന്ദബോസ് എന്‍എസ്എസ് നേതൃത്വത്തിനെതിരെ തിരിഞ്ഞത്.

മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന അനുവദിക്കാത്ത അനുഭവം ഉണ്ടെന്നാണ് ആനന്ദബോസ് നേരത്തെ പറഞ്ഞത്. ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പായി പുഷ്പാര്‍ച്ചനയ്ക്ക് എത്തിയപ്പോഴായിരുന്നു അവഗണന. താനൊരു കരയോഗം നായരാണ്. പെരുന്നയില്‍ താൻ പോകുന്നത് ഗേറ്റ്കീപ്പറെ കാണാനല്ലെന്നും ആനന്ദബോസ് പറഞ്ഞു.

Story Highlights : c v anandabose response on nss issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here