Advertisement

ഡൽഹി കലാപ ഗൂഢാലോചന കേസ്; ജാമ്യം ലഭിച്ച പ്രതികൾ അനുമതിയില്ലാതെ ഡൽഹി വിട്ടുപോകരുത്; വിധിയുടെ വിശദാംശങ്ങൾ പുറത്ത്

January 5, 2026
Google News 2 minutes Read
supreme court

ഡൽഹി കലാപ ഗൂഢാലോചന കേസിൽ സുപ്രീംകോടതി വിധിയുടെ വിശദാംശങ്ങൾ പുറത്ത്. ജാമ്യം ലഭിച്ച പ്രതികൾ മുൻകൂർ അനുമതിയില്ലാതെ ഡൽഹി വിട്ടുപോകരുത്. സാക്ഷികളെയോ കേസുമായി ബന്ധപ്പെട്ടവരെയോ സ്വാധീനിക്കരുത്. ആഴ്ചയിൽ രണ്ടുതവണ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും സുപ്രീംകോടതി.

മാധ്യമങ്ങളോടും സമൂഹ മാധ്യമങ്ങളിലും പ്രതികരിക്കരുതെന്നും വിചാരണ തീരുംവരെ പരിപാടികളിലോ കൂട്ടായ്മകളിലോ പങ്കെടുക്കരുതെന്നും വിധിയിൽ പറയുന്നു. പാസ്പോർട്ട് വിചാരണക്കോടതിയിൽ ഹാജരാക്കണമെന്നും നിർദേശം. കേസിലെ‌ അഞ്ച് പ്രതികളായ ഗൾഫിഷ ഫാത്തിമ, മീരഹൈദർ, ഷിഫ ഉർ റഫമാൻ ഉൾപ്പെടെയുള്ളവർക്കാണ് ജാമ്യം അനുവദിച്ചത്. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും ജാമ്യം നൽകുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം ഇല്ലാതാക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Read Also: ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ഖാലിദിന് ജാമ്യമില്ല; അഞ്ച് പ്രതികള്‍ക്ക് കേസില്‍ ജാമ്യം

കേസിൽ ഉമർ ഖാലിദിനും ഷെർജീൽ ഇമാമിനും ജാമ്യമില്ല. .പ്രതികൾക്കെതിരായ കുറ്റം, പ്രഥമദൃഷ്ട്യാ തെളിഞ്ഞെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. കലാപം പെട്ടെന്നുണ്ടായ ഒന്നല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്ന ഒന്നാണെന്നും കോടതി നീരീക്ഷിച്ചു.പ്രതികൾക്ക് എതിരെയുള്ള ആരോപണങ്ങൾ ഗൗരവ സ്വഭാവം ഉള്ളത്. യുഎപിഎ നിയമപ്രകാരമുള്ള ജാമ്യവ്യവസ്ഥകൾ മറികടക്കാൻ ഇവർക്ക് സാധിച്ചിട്ടില്ലെന്നും കോടതി വിധിയിൽ പ്രസ്താവിച്ചു. ഉമർ ഖാലിദിനും ഷർജിൽ ഇമാമനും എതിരെ ഭീകരവാദ ആക്റ്റ് പ്രകാരമുള്ള കുറ്റകൃത്യങ്ങൾ നിലനിൽക്കും എന്നും ജസ്റ്റിസ് അരവിന്ദ് കുമാർ.

കുറ്റകൃത്യത്തിൽ വിശദ പരിശോധന നടത്തേണ്ടത് വിചാരണക്കോടതി എന്നും കോടതി വ്യക്തമാക്കി. 2020 ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നാലെ നടന്ന കലാപത്തിൽ ഗൂഡാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്.

Story Highlights : Delhi riots conspiracy case; Details of verdict out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here