Advertisement

വ്യാജ ഹെൽത്ത് കാർഡ് നൽകി; നാല് ഡോക്ടേഴ്സിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു

January 5, 2026
Google News 2 minutes Read

പരിശോധന നടത്താതെ വ്യാജ ഹെൽത്ത് കാർഡ് നൽകിയ നാല് ഡോക്ടേഴ്സിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. 21 ദിവസത്തേക്കാണ് സസ്പെൻഷൻ. ആരോ​ഗ്യ വകുപ്പ് ഉദ്യോ​ഗസ്ഥർ ‍നടത്തിയ പരിശോധനയിലാണ് പരിശോധന നടത്താതെ ഹെൽത്ത് കാർഡ് നൽകിയതെന്ന് കണ്ടെത്തിയത്. ആറ് ഡോക്ടർമാർക്കെതിരെയാണ് നടപടി സ്വകരിച്ചത്. രണ്ട് പേരുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്.

രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തിരിക്കുന്ന കാലയളവിൽ ആശുപത്രികളിലോ സ്വകാര്യ പ്രാക്ടീസോ നടത്താൻ പാടുള്ളതല്ലെന്ന് ആരോ​ഗ്യ വകുപ്പ് നിർദേശം നൽകി. കേരള മെഡിക്കൽ കൗൺസിൽ സസ്പെൻഷൻ സംബന്ധിച്ച വിവരം ഡോക്ടർമാരെ അറിയിച്ചു. കൂടുതൽ ഉദ്യോ​ഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്ന് ആരോ​ഗ്യ വകുപ്പ് അറിയിച്ചു. 2022 മുതൽ ഭക്ഷ്യസുരക്ഷ നിയമത്തിന്റെ ഭാ​ഗമായി സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിരുന്നത്. ഭക്ഷണം വിളമ്പുന്നവർക്കും പാകം ചെയ്യുന്നവർക്കുമാണ് ഹെൽത്ത് കാർഡ് നൽകുന്നത്.

Story Highlights : Four doctors’ registrations suspended for issuing fake health cards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here