Advertisement

പ്രതിഫലിച്ചത് ട്രംപിന്റെ വെനസ്വേലന്‍ അട്ടിമറിയോ? സ്വര്‍ണവില വീണ്ടും ലക്ഷം കടന്നു

January 5, 2026
Google News 3 minutes Read
gold price falls kerala november 14

സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണവില വീണ്ടും ഒരു ലക്ഷം രൂപ കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 1160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പ്പന വില 1,00,760 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 145 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഗ്രാം വില 12,595 രൂപയായി. (gold rate again above one lakh gold price kerala)

വെനസ്വേലയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ അട്ടിമറി നീക്കവും മഡുറോയുടെ അറസ്റ്റും അന്താരാഷ്ട്ര തലത്തില്‍ സൃഷ്ടിച്ച ആശങ്കകളുടെ ഭാഗമായി കൂടിയാണ് സ്വര്‍ണവില ഉയര്‍ന്നതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെയാണ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെയെത്തിയത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയര്‍ന്നിരുന്നു. ശനിയാഴ്ച 1,04,440 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു.

Read Also: 100 കോടിയുടെ ആഗോള കളക്ഷൻ; നിവിൻ പോളിയുടെ ഏറ്റവും വലിയ വാണിജ്യ നേട്ടത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് സർവ്വം മായ!

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Story Highlights : gold rate again above one lakh gold price kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here