ഹിന്ദു യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി; ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ട
ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ട. ഹിന്ദു വിഭാഗത്തിൽപെട്ട യുവാവിനെ കൊലപ്പെടുത്തി. റാണ പ്രതാപ് ബൈരാഗി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ജെസോർ ജില്ലയിൽ ആണ് സംഭവം. കപാലിയ ബസാറിൽ വച്ചു അക്രമികൾ വെടിവെച്ചു കോലപ്പെടുത്തുകയായിരുന്നു. മൂന്ന് ആഴ്ച്ചയ്ക്കിടെ കൊല്ലപ്പെടുന്ന 5 മത്തെ ന്യൂന പക്ഷ വിഭാഗക്കാരനാണ് ബൈരാഗി. മൂന്നാഴ്ചയ്ക്കുള്ളിൽ ഹിന്ദുക്കളെ ലക്ഷ്യമിട്ട് നടക്കുന്ന അഞ്ചാമത്തെ അക്രമ സംഭവമായി ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇത് ഗുരുതരമായ ആശങ്ക ഉയർത്തുന്നു.
ദൃക്‌സാക്ഷി വിവരണങ്ങളും മാധ്യമ റിപ്പോർട്ടുകളും പ്രകാരം കൊപാലിയ ബസാറിലെ തിരക്കേറിയ പ്രദേശത്താണ് ആക്രമണം നടന്നത്. റാണാ പ്രതാപ് ബൈരാഗിക്കെതിരെ അജ്ഞാതരായ അക്രമികൾ കാഴ്ചക്കാരുടെ മുന്നിൽ വെടിയുതിർത്തതായി ആരോപിക്കപ്പെടുന്നു. പൊലീസ് മരണം സ്ഥിരീകരിച്ചെങ്കിലും അറസ്റ്റുകളോ സാധ്യമായ കാരണമോ പ്രഖ്യാപിച്ചിട്ടില്ല, ഇത് ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചു.
അതേസമയം കഴിഞ്ഞയാഴ്ച്ച ബംഗ്ലാദേശിൽ ആക്രമണം നേരിട്ട ഹിന്ദു ന്യൂനപക്ഷ വിഭാഗത്തിലെ യുവാവ് മരണപ്പെട്ടു. ഖോകോൺ ചന്ദ്ര ദാസ് ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡിസംബർ 31 ന് ശരിയത്ത്പൂർ ജില്ലയിലാണ് സംഭവം നടന്നത്. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചത്. പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ആക്രമണത്തിൽ ഖഖൻ ദാസിന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ തീകൊളുത്തിയെങ്കിലും ഉടൻ നദിയിലേക്ക് എടുത്ത് ചാടിയതിനാൽ രക്ഷപ്പെട്ടു.
ആരോഗ്യനില വഷളായതിനെ തുടർന്ന് ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസ് ചികിത്സയിലായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ബംഗ്ലാദേശിൽ ഒരു ഹിന്ദുവിനെതിരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. മെഡിക്കൽ ഷോപ്പ് അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദാസിനെ ആക്രമിച്ചതെന്ന് ഭാര്യ പറഞ്ഞു. അക്രമികൾ അദ്ദേഹത്തെ കുത്തുകയും തലക്ക് അടിക്കുകയും ചെയ്തു.
ആരാണ് ഇത് ചെയ്തതെന്ന് എനിക്കറിയില്ല. ഞങ്ങൾക്ക് നീതി വേണം. എന്റെ ഭർത്താവ് ഒരു പാവപ്പെട്ട മനുഷ്യനാണ്. അദ്ദേഹം ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് ഭാര്യ പറഞ്ഞു. ഡിസംബർ 24 ന്, ബംഗ്ലാദേശിലെ കലിമോഹർ യൂണിയനിലെ ഹൊസൈൻഡംഗ പ്രദേശത്ത് 29 വയസ്സുള്ള അമൃത് മൊണ്ടൽ എന്ന മറ്റൊരു ഹിന്ദു യുവാവിനെ ജനക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. ഡിസംബർ 18 ന് ദിപു ചന്ദ്ര ദാസ് എന്ന യുവാവും ആൾക്കൂട്ട ആക്രമണത്തിൽ ക്രൂരമായി കൊല്ലപ്പെട്ടു.
Story Highlights : Hindu youth killed in Bangladesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




