പുനര്‍ജനി പദ്ധതി: സിബിഐ എന്നല്ല ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് മണപ്പാട്ട് ഫൗണ്ടേഷന്‍ സിഇഒ
പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണം ശിപാര്‍ശ ചെയ്ത് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ പ്രതികരണവുമായി മണപ്പാട്ട് ഫൗണ്ടേഷന്‍ സിഇഒ അമീര്‍ അഹമ്മദ്. സിബിഐ അല്ല ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറെന്ന് അമീര്‍ അഹമ്മദ് ട്വന്റിഫോറിനോട് പറഞ്ഞു. വിദേശത്തുനിന്നും 20000 പൗണ്ട് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. എഫ്‌സിആര്‍എയില്‍ തങ്ങളുടേത് ഒരു രജിസ്റ്റേഡ് ഏജന്‍സിയാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ഇടപാടുകളും സുതാര്യമായാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (manappat foundation ceo ameer ahamed on punarjani issue)
പുനര്‍ജനി പദ്ധതിക്കായി ഉണ്ടാക്കിയ ഒരു സംഘടനയല്ല മണപ്പാട്ട് ഫൗണ്ടേഷന്‍. 1993ല്‍ രജിസ്റ്റര്‍ ചെയ്തതാണ്. സാമൂഹ്യ സേവനമാണ് ലക്ഷ്യമെന്നും അമീര്‍ അഹമ്മദ് ട്വന്റിഫോറിനോട് പറഞ്ഞു. സുഹൃത്ത് വഴിയാണ് വി ഡി സതീശനെ ബന്ധപ്പെടുന്നതെന്നും പ്രളയ ബാധിതരെ സഹായിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടെന്നും അമീര്‍ വിശദീകരിച്ചു. ഗുണഭോക്താക്കളെ കണ്ടെത്താന്‍ കോളജ് വിദ്യാര്‍ഥികളെ ഉപയോഗിച്ച് സര്‍വെ നടത്തിയിരുന്നു. കേരളത്തിന് മാതൃകയാകേണ്ട ഈ പദ്ധതിയെ ഇത്രമാത്രം മോശമായി ചിത്രീകരിച്ചു എന്നോര്‍ത്ത് തനിക്ക് വിഷമമുണ്ടെന്നും അദ്ദേഗം വ്യക്തമാക്കി.
Read Also: പൂഞ്ഞാറില്‍ യാതൊരു മെച്ചവുമില്ല; നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റൊരു സീറ്റ് ആവശ്യപ്പെടാന്‍ ബിഡിജെഎസ്
ഇന്നലെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്‍സിന്റെ ശിപാര്‍ശയുടെ വിവരങ്ങള്‍ പുറത്തെത്തിയത്. പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് എത്തിയതും കൈകാര്യം ചെയ്തതും മണപ്പാട് ഫൗണ്ടേഷനാണെന്ന വിജിലന്‍സിന്റെ മറ്റൊരു റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും പുറത്തെത്തിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പ്രതിപക്ഷ നേതാവിന് പുറമേ മണപ്പാട് ഫൗണ്ടേഷനെ കേന്ദ്രീകരിച്ച് കൂടി അന്വേഷണം വേണമെന്ന് വിജിലന്‍സ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.
Story Highlights : manappat foundation ceo ameer ahamed on punarjani issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here



