‘അൻവർ വന്നത് ഗുണം ചെയ്യും, മുന്നണിയുടെ അടിത്തറ ബലപ്പെടുത്തും; ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ട്’: പി എം എ സലാം
ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നും സീറ്റുകൾ ആവശ്യപ്പെടുമെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിന് ശേഷം ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. സ്ഥാനാർത്ഥിത്വത്തിൽ വിജയ സാധ്യത മാത്രമാണ് മാനദണ്ഡം. സീറ്റുകൾ വെച്ചുമാറുന്ന കാര്യം ചർച്ച ചെയ്യുന്നതായിരിക്കും. പുതിയ കക്ഷികൾ വരുമ്പോൾ വേണ്ടി വന്നാൽ മുസ്ലിം ലീഗ് വിട്ടുവീഴ്ച ചെയ്യുമെന്നും പാർട്ടി പറഞ്ഞാൽ താൻ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
SIR ഗൗരവത്തോടെയാണ് ലീഗ് കാണുന്നത്. ജനുവരി 10ന് പഞ്ചായത്ത് / മുനിസിപ്പാലിറ്റി തലങ്ങളിൽ വോട്ടർ പട്ടിക പരിശോധിക്കും. ഒരാളും അനർഹമായി കടന്നു കൂടാൻ പാടില്ല. അർഹത ഉള്ളവർക്ക് അവസരം നഷ്‍ടമാകാനും പാടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി വൻ തോതിൽ അനധികൃതമായി വോട്ട് ചേർത്തു. അത് ഇനി ഉണ്ടാകാൻ പാടില്ല. സിപിഐഎം കോട്ടകളിൽ അനർഹരെ പുറത്താക്കിയിട്ടില്ല.
നിയമസഭാ ഒരുക്കങ്ങൾ ആരംഭിച്ചു. സ്ഥാനാർത്ഥിത്വം സംബന്ധിച്ചും സീറ്റ് വിഭജനം സംബന്ധിച്ചും ചർച്ച പൂർത്തിയായിട്ടില്ല. 5 പ്രമേയങ്ങൾ ഇന്ന് പ്രവർത്തകസമിതിയിൽ അവതരിപ്പിച്ചു. വിദ്വേഷ പ്രചാരണം സർക്കാർ നിയന്ത്രിക്കണം.
പ്രതിപക്ഷ നേതാക്കളെ അപകീർപ്പെടുത്താനുള്ള ശ്രമം ചെറുക്കും. വെനിസ്വേല അമേരിക്കൻ നടപടി അന്താരാഷ്ട്ര നിയമങ്ങളോടുള്ള വെല്ലുവിളി. ബംഗ്ലാദേശ് ന്യൂനപക്ഷ സുരക്ഷ ഉറപ്പുവരുത്തണം. ക്രിസ്തീയ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ രാജ്യത്തിന് നാണക്കേട്. എന്നിവയാണ് അവതരിപ്പിച്ച അഞ്ച് പ്രമേയങ്ങൾ.
വെള്ളാപ്പള്ളി നടേശനെതിരെ സർക്കാർ കേസെടുക്കുന്നില്ല. വെള്ളാപ്പള്ളിയുടെ നിലപാട് മുസ്ലിം ലീഗിന് നേട്ടമുണ്ടാക്കും. കേസെടുക്കണമെന്നാണ് ലീഗിന്റെ ആവശ്യം. കൂടുതൽ സീറ്റിന് അർഹതയുണ്ട്. മുന്നണിയുടെ അടിത്തറ ബലപ്പെടുത്തും. അൻവർ വന്നത് ഗുണം ചെയ്യുമെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.
Story Highlights : muslim league demand more seats niyamasbaha pma salam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




