‘പ്രതിപക്ഷ നേതാവിനെ സിപിഐഎം ഭയക്കുന്നു, തദ്ദേശ തിരഞ്ഞെടുപ്പിൽ അദ്ദേഹം പറഞ്ഞത് സംഭവിച്ചു, ഇനി നിയമസഭയിൽ 100+ സീറ്റുകളും UDF നേടും’; പി കെ ഫിറോസ്
സിപിഐഎം നേതാവ് എം സ്വരാജിനെതിരെ ലീഗ് നേതാവ് പി കെ ഫിറോസ്. പ്രതിപക്ഷ നേതാവിനെ സിപിഐഎം ഭയക്കുന്നു, തദ്ദേശ തിരഞ്ഞെടുപ്പിൽ അദ്ദേഹം പറഞ്ഞത് സംഭവിച്ചു, ഇനി നിയമസഭയിലും 100ലധികം സീറ്റുകൾ UDF നേടുമെന്ന് പി കെ ഫിറോസ് വ്യക്തമാക്കി.
അയ്യപ്പൻ്റെ സ്വർണ്ണം കട്ട കേസിൽ സി.ബി.ഐ ഒന്നും വേണ്ട കേരള പോലീസ് മതി എന്നാണ് സ്വരാജിന്റെ പക്ഷം. പക്ഷേ പ്രതിപക്ഷ നേതാവിനെതിരെയുള്ള അന്വേഷണം സി.ബി.ഐക്ക് വിടും. അതും പിണറായി സർക്കാറിൻ്റെ പോലീസ് കഴിഞ്ഞ അഞ്ച് വർഷം അന്വേഷിച്ചിട്ട് പ്രതിപക്ഷ നേതാവ് ഒരു രൂപ പോലും കൈപറ്റിയിട്ടില്ല എന്ന റിപ്പോർട്ട് നൽകിയ കേസിൽ. അതായത് നിങ്ങൾ അയാളെ ശരിക്കും ഭയക്കുന്നുണ്ടെന്നും ഫിറോസ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ അദ്ദേഹം പറഞ്ഞതെല്ലാം സംഭവിച്ചിട്ടുണ്ട്. ഇനി അദ്ദേഹം പറഞ്ഞ 100+ നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് നേടും. അതിനിടയിൽ ഇങ്ങിനെ ഓരോ ഓലപ്പാമ്പിനെ കാണിച്ച് പേടിപ്പിക്കാൻ വരല്ലെന്നും ഫിറോസ് മുന്നറിയിപ്പ് നൽകി.
പി കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചത്
ശബരിമല അയ്യപ്പൻ്റെ സ്വർണ്ണം കട്ട കേസിൽ സി.ബി.ഐക്കും ഇ.ഡിക്കും അന്വേഷണം വിടേണ്ടതിനെ കുറിച്ച് ചോദിക്കുമ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജിൻ്റെ കിടിലൻ മറുപടിയാണിത്. അയ്യപ്പൻ്റെ സ്വർണ്ണം കട്ട കേസിൽ സി.ബി.ഐ ഒന്നും വേണ്ട കേരള പോലീസ് മതി എന്നാണ് മൂപ്പരുടെ പക്ഷം. പക്ഷേ പ്രതിപക്ഷ നേതാവിനെതിരെയുള്ള അന്വേഷണം സി.ബി.ഐക്ക് വിടും. അതും പിണറായി സർക്കാറിൻ്റെ പോലീസ് കഴിഞ്ഞ അഞ്ച് വർഷം അന്വേഷിച്ചിട്ട് പ്രതിപക്ഷ നേതാവ് ഒരു രൂപ പോലും കൈപറ്റിയിട്ടില്ല എന്ന റിപ്പോർട്ട് നൽകിയ കേസിൽ.
അതായത് നിങ്ങൾ അയാളെ ശരിക്കും ഭയക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ അദ്ദേഹം പറഞ്ഞതെല്ലാം സംഭവിച്ചിട്ടുണ്ട്. ഇനി അദ്ദേഹം പറഞ്ഞ 100+ നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് നേടും. അതിനിടയിൽ ഇങ്ങിനെ ഓരോ ഓലപ്പാമ്പിനെ കാണിച്ച് പേടിപ്പിക്കാൻ വരല്ലേ
Story Highlights : P K Firos fb post on support over v d satheeshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here



