‘കേരളത്തിന് കേന്ദ്രം സഹായം വാരിക്കോരിക്കൊടുത്തു; ശബരിമല കൊള്ളയടിക്കുന്നതിൽ യുഡിഎഫും എൽഡിഎഫും കുറ്റക്കാർ’; പി എസ് ശ്രീധരൻ പിള്ള
നരേന്ദ്ര മോദി നയിക്കുന്ന യാത്രാ സംഘത്തോടൊപ്പം എത്തിച്ചേരാൻ കേരളം തയ്യാറായിരിക്കുന്നുവെന്ന് ബിജെപിയുടെ മുതിർന്ന നേതാവും മുൻ ഗവർണറുമായ പി. എസ്. ശ്രീധരൻ പിള്ള. ഗവർണറായതിന് ശേഷം പവർ പൊളിറ്റിക്സിൽ നിന്നിട്ടില്ല. അടിസ്ഥാന പ്രശ്നങ്ങൾ പറയാതെ മതവികാരങ്ങളുടെ പേരിൽ ഭയപ്പെടുത്തി വോട്ട് നേടി വിജയിക്കുകയാണ് കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ ചെയ്യുന്നതെന്ന് പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. ട്വന്റിഫോർ സ്പെഷ്യൽ എൻകൗണ്ടറിലായിരുന്നു അദേഹത്തിന്റെ പ്രതികരണം.
കേരളത്തിന് വാരിക്കോരി കൊടുക്കാൻ കേന്ദ്രസർക്കാർ തയാറായിട്ടുണ്ടെന്ന് പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. ഭയപ്പെടുത്തലിലൂടെ രണ്ട് മുന്നണികളും ജനങ്ങളിലേക്ക് അവരുടെ അജണ്ട എത്തിക്കുകയാണ് ചെയ്യുന്നതെന്ന് പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ നീതി പൂർവം കാണുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് അദേഹം പറഞ്ഞു. രാജ്യമാണ് വലുത് രാഷ്ട്രീയമല്ല എന്ന കാഴ്ചപ്പാടാണ് ഇന്ന് ഇന്ത്യയിൽ. കേരളം വ്യതിരിക്തമാണെന്നും അതിൽ ദുഃഖിക്കുന്നതായും പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വരുന്ന ദേവാലയത്തെ നശിപ്പിക്കാനാണ് കേരള സർക്കാർ ശ്രമിച്ചത്. ശബരിമല എന്നും കൊള്ളയടിക്കുന്നതിൽ ഈ രണ്ടുേപേരും ഒരേപോലെ കുറ്റക്കാരാണ്. ജനങ്ങളെ കബളിപ്പിക്കുകയാണ്. യഥാർഥ വിശ്വാസികളെ ചൂഷണം ചെയ്ത് രാഷട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് പി എസ് ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.
Story Highlights : PS Sreedharan Pillai says Center provided a lot of assistance to Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




