Advertisement

നെല്ല് സംഭരണം കാർഷിക സഹകരണ സംഘങ്ങൾക്ക്; ബദലുമായി സംസ്ഥാന സർക്കാർ

January 5, 2026
Google News 2 minutes Read

നെല്ല് സംഭരണത്തിന് സഹകരണ- കർഷക കേന്ദ്രീകൃത ബദലുമായി സംസ്ഥാന സർക്കാർ. കാർഷിക സഹകരണ സംഘങ്ങളെ ഉപയോഗിച്ച് നെല്ല് സംഭരണം നടത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തുടർനടപടികൾക്കായി ചീഫ് സെക്രട്ടറിയേയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി.

വരുന്ന സീസണില്‍ തന്നെ ഈ സംവിധാനം നിലവില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിക്കും. പി.ആർ.എസ് അധിഷ്ഠിത വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കും. കർഷകർക്ക് നെല്ലിന്റെ പണം എത്രയും വേഗം നൽകും. അതിന് കഴിയാത്ത സഹകരണ സം​ഘങ്ങളുണ്ടെങ്കിൽ കേരള ബാങ്ക് വഴി സാമ്പത്തിക സഹായം ലഭ്യമാക്കാനും തീരുമാനമായി.

Read Also: ‘ചികിത്സാപ്പിഴവിൽ കൈ നഷ്ടപ്പെട്ട ഒൻപതുവയസുകാരിക്ക് കൃത്രിമ കൈ നൽകും’; പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സഹായവുമായി മന്ത്രി വീണാ ജോർജ്

കാർ‍ഷിക സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തി നെല്ല് സംഭരണത്തിൽ കാര്യക്ഷമതയും കർഷകർക്ക് കാലതാമസമില്ലാതെ സഹായം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണവുമാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ചേർന്ന യോ​ഗത്തിൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും ഉദ്യോ​ഗസ്ഥരും പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടന്നത്.

Story Highlights : Paddy procurement to be done by agricultural cooperatives

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here